സിഡ്‌നി: കൊറോണ ബാധയെതുടര്‍ന്ന് നഷ്ടം ടെസ്റ്റ് ക്രിക്കറ്റിനായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യയുടെ പരിശീലകനവുമായ ഗ്രേഗ് ചാപ്പല്‍. ഇന്ത്യ ഉപേക്ഷിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റ് നശിക്കുമെന്ന മുന്നറിയിപ്പാണ് ചാപ്പല്‍ നല്‍കുന്നത്. ക്രിക്കറ്റിലെ ഏതു കളികള്‍ക്കും ഇന്ത്യയിലെ കാണികളാണ് പ്രചോദനം. ക്രിക്കറ്റ് പണം വാരുന്നതും ഇന്ത്യയിലാണ്. ടെസ്റ്റ് ക്രിക്കറ്റ് കാണാനും സ്‌പോണ്‍സര്‍ ചെയ്യാനും ഇന്ത്യയിലാണ് കാണികളും സ്ഥാപനങ്ങളുമുള്ളതെന്ന് മറക്കരുതെന്നും ചാപ്പല്‍ ഓര്‍മ്മിപ്പി്ച്ചു.
ഇന്ത്യ ഉപേക്ഷിച്ചാല്‍ ടെസ്റ്റ് ക്രിക്കറ്റ് തന്നെ ഇല്ലാതാകും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മാത്രമാണ് പ്രാദേശിക തലത്തില്‍ നി്ന്നും താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതികള്‍ നടപ്പാക്കുന്നുള്ളുവെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.
താന്‍ ടി20ക്കെതിരല്ല. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ അതിനാണ് വിപണ മൂല്യം കൂടുതല്‍. എന്നാല്‍ ടെസ്റ്റിനുള്ള ചിലവ് വളരെ കൂടുതലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിനെ പിന്തുണച്ചതു കണ്ടപ്പോള്‍ ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ചാപ്പല്‍ പ്രത്യാശ പ്രകടിപ്പിച്ചു.















