ന്യൂഡല്‍ഹി: യാത്രക്കാര്‍ നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റദ്ദാക്കല്‍ വ്യവസ്ഥയെ സംബന്ധിച്ച് റെയില്‍വെ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ ബുക്കിംഗുകള്‍ക്കും തുക തിരികെ നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപ്രകാരം റെയില്‍വേ സറ്റേഷനുകളിലെ റിസര്‍വേഷന്‍ കൗ
ണ്ടറിലൂടെ 6 മാസം വരെ ഇത്തരം ടിക്കറ്റുകള്‍ റദ്ദാക്കി പണം തിരികെ ലഭിക്കും. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം നേരിട്ട് അക്കൗണ്ടിലേക്ക് പണം തിരികെ ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.
റദ്ദാക്കാത്ത ട്രയിനുകളുടെ കാര്യവും റെയില്‍വേ നിര്‍ദ്ദേശത്തില്‍ പ്രത്യേകമായി പറഞ്ഞിട്ടുണ്ട്. അത്തരം ട്രെയിനുകളില്‍ ഇനി യാത്ര ചെയ്യാനുദ്ദേശിക്കാത്ത യാത്രക്കാരുടെ ടിക്കറ്റുകളും പ്രത്യേക പരിഗണനയായി കണക്കാക്കി മുഴുവന്‍ തുകയും തിരികെ ലഭിക്കും. ഇത് ഇ-ടിക്കറ്റുകള്‍ക്കും ബാധകമായിരിക്കും. 2020 മാര്‍ച്ച് 21 മുതല്‍ യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കാണ് തുക തിരികെ ലഭിക്കുക എന്നും റെയില്‍വേ വ്യക്തമാക്കി.















