ബീജിംഗ് : ആഗോള തലത്തില്‍ എതിര്‍പ്പുകൊണ്ട് വീര്‍പ്പുമുട്ടുന്ന ചൈന പുതിയ തന്ത്രങ്ങളുമായി രംഗത്ത്. വലിയ കമ്പോളമായിരുന്ന രാജ്യങ്ങളിലെ ജനങ്ങളെ കയ്യിലെടുക്കാനാണ് ആഗോളതലത്തില്‍ ചൈനയുടെ പുതിയ ശ്രമം. അതിനായി ഹോളിവുഡ് താരം ജാക്കിച്ചാനെയാണ് ഉപയോഗിക്കുന്നത്.
മുഖഛായ നന്നാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആരാധകരെ ചൈനയുടെ നിരപരാധിത്വം ബോധ്യപ്പെടുത്തലാണ് ഉദ്ദേശം. കൊറോണ മഹാമാരിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ ജനതയ്‌ക്ക് തന്റെ സ്‌നേഹവും ആശംസകളും അറിയിക്കുന്ന ജാക്കി ചാന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലെ ചൈന സ്ഥാനപതി സുങ് വീ ഡോംങിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇന്ത്യയിലേക്ക് ചൈന വീഡിയോ എത്തിച്ചത്.
Glad to share Jackie Chan @EyeOfJackieChan, famous Chinese movie star's good wishes & support to #India. Jia You Yindu! Come on India! Fight #COVID19. pic.twitter.com/l3XJkJRwoO
— Sun Weidong (@China_Amb_India) May 19, 2020
നീല ജാക്കറ്റില്‍ നമസ്‌തെ പറഞ്ഞുകൊണ്ടാണ് ജാക്കി ചാന്‍ തന്റെ ആരാധകരെ അഭിസംബോധന ചെയ്യുന്നത്. ‘നമസ്‌തേ ആന്റ് ഹലോ. ഞാന്‍ ജാക്കി ചാന്‍. ഇന്ത്യയിലെ ഏല്ലാവര്‍ക്കും എന്റെ സ്‌നേഹവും ആശംസകളും അറിയിക്കുന്നു. നമ്മളെല്ലാം അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് നീങ്ങുന്നതെന്ന് താന്‍ മനസ്സിലാക്കുന്നു. വളരെ ശുഭാപ്തിവിശ്വാസത്തോടേയും നിങ്ങളുടെ രാജ്യം പറയുന്നതനിനനുസരിച്ചും ജീവിക്കുക. സ്വയം നിങ്ങളെ സുരക്ഷിതമാക്കുന്നതോടൊപ്പം സ്വന്തം കുടുംബത്തേയും സുരക്ഷിതരാക്കുക’ ജാക്കി ചാന്‍ പറയുന്നു.
എന്നാല്‍ ഇന്ത്യയില്‍ ജാക്കിചാന്റെ അഭ്യര്‍ത്ഥനയക്ക് കാര്യമായ പ്രതികരണമില്ലെന്നാണ് ദേശീയമാദ്ധ്യമങ്ങളുടെ നിരീക്ഷണം. ഇത് ചൈനയുടെ കുപ്രചരണത്തിന്റെ ഭാഗമാണെന്നും ഇതിലൂടെ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കണ്ടന്നും സമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങളും വന്നിട്ടുണ്ട്.