ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എല്ലാ ആവേശത്തോടെയും തിരികെ വരാന്‍ ഒരുങ്ങുന്നു. കളിക്കാരുടെ പരിശീലനത്തിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ബ്രിട്ടീഷ് ഭരണകൂടം അനുമതി നല്‍കിയതായാണ് പുതിയ റിപ്പോര്‍ട്ട്. താരങ്ങള്‍ വ്യക്തിഗതമായി മാത്രമേ പരിശീലിക്കാവൂ. അതിനിടയിലും തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം, ടാക്ലിംഗ് പോലുള്ള തമ്മില്‍ സ്പര്‍ശിക്കേണ്ടിവരുന്ന രീതികള്‍ ഒഴിവാക്കണം എന്നീ നിബന്ധനകളാണ് എടുത്തുകളഞ്ഞിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ പ്രീമിയര്‍ലീഗ് മത്സരങ്ങളില്‍ 29 എണ്ണം നടന്നുകഴിഞ്ഞപ്പോഴാണ് കൊറോണക്കെതിരായി ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പരസ്പരം സ്പര്‍ശിക്കാനിടയുള്ള കായിക പരിശീലനങ്ങളും പരസ്പരം വെട്ടിച്ച്മാറിയുള്ള ഗ്രൗണ്ടിലെ നീക്കങ്ങളുമെല്ലാം ഇനി അനുവദനീയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.നിര്‍ദ്ദേശം ക്ലബ്ബുകള്‍ക്ക് കൈമാറിയെന്ന് കായിക വകുപ്പ് മന്ത്രി നിഗോല് ഹഡില്‍സ്റ്റണ്‍ അറിയിച്ചു. അടുത്ത മാസം 8-ാം തീയതിയോടെ മത്സരങ്ങളാരം ഭിക്കാമെന്ന നിലപാടാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ എടുത്തിരിക്കുന്നത്.