ന്യുയോര്‍ക്ക്: കൊറോണ ഭീതിയില്‍ നിന്നും കുട്ടികളെ ഭാവനാ ലോകത്തേക്ക് കൊണ്ടുപോകാന്‍ ഹാരീ പോട്ടര്‍ കഥാകാരിയുടെ പുതിയ പുസ്തകം ഇറങ്ങുന്നു. തന്റെ പുതിയ രചന കൂട്ടിലടയക്കപ്പെട്ട ലോകത്തെ മുഴുവന്‍ കുട്ടികള്‍ക്കു വേണ്ടിത്തന്നെയാണെന്ന് ജെ.കെ.റൗളിംഗ് അറിയിച്ചു. ദ ഇകാബോഗ് എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഓണ്‍ലൈനിലൂടെ സൗജന്യമായി വായിക്കാനാകും വിധമാണ് ഇറക്കുന്നതെന്നും റൗളിംഗ് പറഞ്ഞു.
The first two chapters of The Ickabog are available for free here:https://t.co/afFEfRQQ5C
— J.K. Rowling (@jk_rowling) May 26, 2020
കൊറോണ പ്രതിസന്ധിയില്‍ പുസ്തകങ്ങള്‍ അച്ചടിച്ച് വില്‍പ്പന ഉടന്‍ സാധ്യമല്ല. എന്നാല്‍ തന്റെ പ്രയത്‌നം ആളുകളെ വിരസമാക്കാതിരിക്കാനാണ്, പ്രത്യേകിച്ച് കുട്ടികളെ. അതിനാലാണ് തന്റെ പുതിയ രചനയായ ദ ഇകാബോഗ് പുറത്തിറക്കുന്നതെന്നും റൗളിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പുതിയ പുസ്തകത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.
I LOVE this Ickabog! #TheIckabog https://t.co/VdbjMwQt4Q
— J.K. Rowling (@jk_rowling) May 26, 2020
‘ താന്‍ പുതിയ പുസ്തകം പുറത്തിറക്കുകയാണ്. എന്നാലിത് ഹാരീ പോട്ടറിന്റെ മറ്റൊരു പതിപ്പോ ഭാഗമോ അല്ല’ റൗളിംഗ് പറഞ്ഞു. 10 വര്‍ഷം മുമ്പാണ് നാടോടിക്കഥയായ ഇകാബോഗ് എഴുതിയത്. ഹാരീപോട്ടര്‍ എഴുതുന്ന സമയത്തുതന്നെയാണ് ഈ പുതിയ കഥയും മനസ്സില്‍ കയറിയത്. ഹാരീ പോട്ടര്‍ പുസ്തകത്തിന് മുന്നേ തന്നെ ഇകാബോഗിന്റെ എല്ലാ രൂപവും എഴുതി വച്ചിരുന്നു. എന്നാല്‍ ഹാരീ പോട്ടര്‍ പരമ്പരക്ക് ശേഷം മുതിര്‍ന്നവര്‍ക്കായി രണ്ടു നോവലുകളുടെ തിരക്കിലായി. എന്നാലിപ്പോള്‍ ആ ഘട്ടമെത്തിയിരിക്കുന്നു. രണ്ടു കുട്ടികളുടെ കഥയാണ് ഇകാബോഗിലൂടെ പറയുന്നത് സത്യവും അധികാരവും മാറ്റുരയക്കുന്ന കഥയാണിത്’ റൗളിംഗ് വ്യക്തമാക്കി.















