ശിപായി ലഹളയെ സ്വാതന്ത്ര്യ സമരമാക്കിയ പൊൻതൂലിക - വീരസവർക്കർ സ്പെഷ്യൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ശിപായി ലഹളയെ സ്വാതന്ത്ര്യ സമരമാക്കിയ പൊൻതൂലിക – വീരസവർക്കർ സ്പെഷ്യൽ

അഭിലാഷ് കടമ്പാടന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2020, 12:09 pm IST
FacebookTwitterWhatsAppTelegram

മെയ് 28 – സവർക്കർ ജന്മദിനം 

മദ്രാസ് ഇൻഫെൻട്രറിയിൽ ജോലി ചെയ്തിരുന്നൊരു സർജനുണ്ടായിരുന്നു. ഒരു ഡോ. ഗിൽബർട് ഹാഡോ. ബ്രിട്ടനിലെ മിഡിൽസെക്സിലുള്ള തന്റെ പെങ്ങൾക്ക് അയാളെഴുതിയ കത്തുകളിലൊന്നിൽ വളരെ അസാധാരണമായൊരു കാര്യം ഇങ്ങനെ കുറിച്ചിട്ടു. 1857ലെ മാർച്ച് മാസത്തിൽ അയാളെ അസ്വസ്ഥനാക്കിയ ഒരു നിരയോളം സംഭവങ്ങളുടെ ആകെത്തുകയായിരുന്നു അത്.

“ഇവിടെ ഇതെന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. പതിവില്ലാതെ കുറെ ചപ്പാത്തികൾ ഈ നാട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നു. ഇത് എവിടെനിന്നു വരുന്നെന്നോ എന്തിനു വേണ്ടിയാണിത് ഉണ്ടാക്കുന്നതെന്നോ, വല്ല ആചാരവുമാണോ എന്നോ, അതോ ഇനി വല്ല രഹസ്യ സംഘടനയുടെയും ചെയ്‌തിയാണോ എന്നോ പോലും ആർക്കുമറിയില്ല. ഇന്ത്യൻ പത്രങ്ങളിൽ മുഴുവൻ അതിനെക്കുറിച്ചുള്ള ലേഖനങ്ങളാണ്. ആകെ ഇതൊരു ചപ്പാത്തി പ്രസ്ഥാനമാണ്.”

ഭാരതമുടനീളം ഒരു ഗ്രാമത്തിൽ നിന്നും മറ്റൊന്നിലേക്ക് വന്യമായി ആ പ്രസ്ഥാനം പടർന്നു കയറുകയായിരുന്നു. എല്ലാ ദിവസവും ഓരോ ഗ്രാമത്തിന്റെയും കവാടങ്ങളിലെ ചൗക്കിദാർമാർക്ക് ഒരു കുട്ടയും ചുമന്നു വരുന്നൊരു ചുമട്ടുകാരനുണ്ടാകും അതിഥിയായി. അവരതു വാങ്ങി ഗ്രാമത്തിലെ മറ്റുള്ളവർക്ക് കൊടുക്കും. അവരുടെ അടുപ്പുകളിൽ നിന്ന് നിരവധി ചപ്പാത്തികൾ പരക്കും. ചില ദിവസങ്ങളിൽ മുന്നൂറു മൈൽ ദൂരം വരെ ഈ ചപ്പാത്തികൾ ഒരാളിൽ നിന്നു മറ്റൊരാളിലേയ്‌ക്ക് നിശബ്ദം യാത്ര തുടർന്നു. ഒന്നും രണ്ടുമല്ല, 90,000 ചൗക്കിദാർമാരിലാണ് ഇതെന്നും ചെന്നെത്തിയിരുന്നത്.

മാത്രമല്ല, ഓരോ ഗ്രാമത്തിലെ പടപ്പാളയങ്ങളിലും കാവൽ മാടങ്ങളിലും ഇതേ സ്വഭാവത്തോടെ ചുവന്നു തുടുത്ത താമരമൊട്ടുകൾ വന്നെത്തിയിരുന്നു. അതോരോ സൈനികന്റെയും കൈകളിലൂടെ കടന്നു കൈമാറിപ്പൊയ്‌ക്കൊണ്ടിരുന്നു. അതിനെപ്പറ്റി ജോർജ് ഡോഡ് എഴുതിയതിങ്ങനെയായിരുന്നു.

“വളരെ സാധാരണമായി തന്നെ കൈകളിൽ താമരപ്പൂക്കളുമായി പാളയങ്ങളിലേയ്‌ക്ക് ഒരാൾ കടന്നു വരാം. ആ സേനാദളത്തിന്റെ തദ്ദേശീയനായ ഉയർന്ന പടതലവന്റെ കൈകളിലേയ്‌ക്കായിരിക്കും അത് കൈമാറപ്പെടുന്നത്. ശേഷം അതിങ്ങനെ ആ പാളയത്തിലെ ഓരോ സൈനികനിലൂടെയും കടന്നു പോകും. ആ പൂക്കൾ വാങ്ങുന്നവർ അതിലേയ്‌ക്ക് ഒരു നോക്കു നോക്കും. ഒന്നും ഉരിയാടാതെ അടുത്ത ആൾക്ക് നൽകും. ഇതിങ്ങനെ കൈമാറി ഒടുവിലെത്തുന്ന ആൾ കുറച്ചു നേരം അവിടെ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്യും. ആ ഇടവേളയ്‌ക്കുള്ളിൽ അയാൾ തങ്ങൾക്ക് തൊട്ടടുത്തുള്ള സൈനിക ദളത്തിലേയ്‌ക്ക് ആ പൂക്കൾ കൊണ്ടെത്തിച്ചിട്ടുണ്ടാകും.

സന്യാസിമാരും ഫക്കീർമാരും പെഷവാർ മുതൽ അംബാല വരെയും ബാരക്ക്പൂർ മുതൽ മീററ്റ് വരെയും നെടുകെയും കുറുകെയും ഓരോ സൈനിക കേന്ദ്രത്തിലും കയറിച്ചെന്നു കൊണ്ടിരുന്നു. അവരൊരു ഗ്രാമത്തിലെത്തിയാൽ ആ ഗ്രാമം വിചിത്രമായൊരു അസ്വസ്ഥതയുടെയും പ്രക്ഷുബ്ധതയുടെയും അന്തരീക്ഷത്തിലേക്ക് വഴുതി വീഴുമായിരുന്നു.

ഉദ്വേഗ ഭരിതമായി തോന്നുന്നുണ്ടല്ലേ !!!

അതേ. ഈ ത്രസിപ്പിക്കുന്ന ചരിത്രം അത്‌ രേഖപ്പെടുത്തിയ കാലം മുതൽ അക്ഷരങ്ങളടക്കം ചെയ്ത തുകൽച്ചട്ടകൾക്കിടയിലും നോട്ടുകൾ കുത്തിക്കുറിച്ചു രഹസ്യമായി സൂക്ഷിച്ച ഫയലുകൾക്കിടയിലും ആ വരികളോരോന്നും കലാപമുണ്ടാക്കിക്കൊണ്ടിരുന്നു.
അമ്പതാണ്ട്‌ കഴിഞ്ഞ് പ്രഖര ദേശഭക്തി ജ്വലിക്കുന്ന ഹൃദയവുമായി ബ്രിട്ടന്റെ നെഞ്ചിൽ 1857ലെ തീപ്പൊരിയുടെ ഓർമയ്‌ക്കായി ലോകമാന്യ തിലകന്റെ ശുപാർശയിൽ ശ്യാംജി കൃഷ്ണ വർമയെന്ന വിപ്ലവകാരി നൽകിയ സ്കോളർഷിപ്പുമായി 1906 ജൂണ് മാസം വിനായക് ദാമോദർ സവർക്കർ എന്നൊരു ചെറുപ്പക്കാരൻ ലണ്ടനിൽ കപ്പലിറങ്ങുന്നതുവരെ അത് പുറംലോകമറിയാതെ കനൽമൂടിക്കിടന്നിരുന്നു.

തിരിച്ചു ഭാരതത്തിലെത്തിയാൽ ബ്രിട്ടീഷുകാരന്റെ കൂലിക്കാരായി മാറരുത് എന്നത് മാത്രമായിരുന്നു ശ്യാംജി കൃഷ്ണവർമയുടെ ആ സ്കോളർഷിപ്പിന്റെ എഴുതി നൽകാത്ത ഉടമ്പടിപ്പത്രം. മധ്യ ഭാരതത്തിലെ നാസിക്കിൽ നിന്നായിരുന്നു ആ ചെറുപ്പക്കാരൻ. ലണ്ടനിലെ ഏറ്റവും വരിഷ്ഠമായ നാല് നിയമ സ്കൂളുകളിൽ ഒന്നായ Grey Inn ൽ അയാൾ വിദ്യാർത്ഥിയായി ബാരിസ്റ്റർ പഠനംതുടങ്ങി. ഇന്ത്യയിൽ നിന്നെത്തുന്ന ഇതുപോലുള്ള വിദ്യാർ ഥികളിൽ ദേശീയ ജ്വാല നിറയ്‌ക്കാനായി അവർക്ക് വേണ്ടിശ്യാംജി കൃഷ്ണ വർമ്മ സ്ഥാപിച്ച ഹോസ്റ്റലായിരുന്നു ഇന്ത്യ ഹൗസ്. ലോകമെമ്പാടും ഉള്ള വിപ്ലവകാരികളുടെ മേളന കേന്ദ്രം കൂടിയായിരുന്നു സത്യത്തിലത്. പല കാലങ്ങളിൽ ലെനിനും എയ്മൻ ദവലേറയും ലാലാ ലജ്പത് റായിയും ബിപിൻ ചന്ദ്ര പാലും ഗാന്ധിയും ഉൾപ്പെടെ പലരും അവിടം സന്ദർശിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ വിപ്ലവകാരികൾ ഒരു കുടുസ്സു മുറിയിൽ കണ്ണടച്ചുകെട്ടിയിട്ട വണ്ടിക്കുതിരകളെ പോലെയുള്ളവരായിരുന്നില്ല. മധ്യഭാരതത്തിലെ വിപ്ലവകാരികൾക്ക് മുന്നിൽ 1857ലെ വീരേതിഹാസവും രാമോഷികളുടെ, കോലികളുടെ, ഭില്ലകളുടെ നൂറ്റാണ്ട് നീണ്ട ചെറുത്തു നിൽപ്പും 1883ലെ വാസുദേവ ബലവന്ത ഫഡ്കെയുടെ പോരാട്ടവുമുണ്ടായിരുന്നു. 1898ലെ ചാഫേക്കർ സഹോദരന്മാരുടെ ശൗര്യവും ബലിദാനവും അടുത്ത കൊല്ലം അവർ തീർത്ത പ്രതികാരവും ഒക്കെ അവരെ ത്രസിപ്പിച്ചിരുന്നു. വന്ദേമാതരം ജനിച്ച ആനന്ദ മഠത്തിൽ ബങ്കിം ചന്ദ്ര എഴുതിചേർത്തത് ആ പോരാട്ടവീര്യമായിരുന്നു.

അവരവിടെ ഒതുങ്ങി നിന്നില്ല. ലോകത്തെവിടെയും ഇതിനു സമാനമായി നടന്ന പോരാട്ടങ്ങളെക്കുറിച്ചവർ ഗഹനമായി പഠിച്ചു. ഇറ്റലിയിലെ മസീനിയുടെയും കെവൂറിന്റെയും ഗാരിബാൾഡിയുടെയും ചരിത്രം ഇന്ഗ്ലീഷ് വിദ്യാഭ്യാസം നേടിയിരുന്ന ഇന്ത്യൻ ചെറുപ്പക്കാർക്ക് വിപ്ലവത്തിന്റെ പുതുദിശ തന്നെ നൽകി. നെപ്പോളിയന്റെ പോരാട്ടം മുതൽ റഷ്യയിലെയും അയർലണ്ടിലേയും ചെറിയ തീപ്പൊരികൾ വരെ അവരെ ഉത്തേജിപ്പിച്ചിരുന്നു.

പതിനേഴാം വയസ്സിൽ ഘാനേക്കർ മസീനിയെ കുറിച്ചെഴുതിയ ഒരു മറാത്തി പുസ്തകമായിരുന്നു സവർക്കർക്ക് ആദ്യമായി ആ ഇറ്റാലിയൻ വിപ്ലവകാരിയെ പരിചയപ്പെടുത്തിയത്. പിന്നെ ദ് കാൽ മാസികയിലെ പരാഞ്‌ജ്‌പേയുടെ ആർട്ടിക്കിളുകൾ. എന്നാൽ ലണ്ടനിലെ ഇന്ത്യ ഹൗസ്സിലെത്തിയ സവർക്കർ ഇന്ഗ്ലീഷിലുള്ള മസീനിയുടെ സാഹിത്യ സംഗ്രഹം തേടിപ്പിടിച്ചു. 1906 ജൂലൈയിൽ സവർക്കർ മസീനിയെക്കുറിച്ച് എഴുതിത്തുടങ്ങി. ലോകമാന്യ തിലകനും പരാഞ്ജ്പേയ്‌ക്കും സമർപ്പിതമായിരുന്നു ആ പുസ്തകം. 25 പേജുള്ള അതിന്റെ ആമുഖം നൂറുകണക്കിന് വരുന്ന ഇന്ത്യൻ ചെറുപ്പക്കാരുടെ ഹൃദയത്തിൽ പ്രഖര ദേശഭക്തി ജ്വലിപ്പിച്ചു സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തെ പിടിച്ചു വാങ്ങാൻ പോന്നതായിരുന്നു.

ലണ്ടനിൽ നിന്നും ഇന്ത്യയിലേയ്‌ക്കയച്ച അതിന്റെ കൈയ്യെഴുത്തു പ്രതി ബാബറാവു സവർക്കർ ലോകമാന്യ തിലകനെ കാണിച്ചു. അതു വായിച്ച തിലകൻ ‘അപകടകരമായൊരു പുസ്തകമാണ് നിങ്ങളുടെ കയ്യിലുള്ളത്’ എന്നാണ് പ്രതിവചിച്ചത്. 1907ൽ അത് പ്രസിദ്ധീകരിച്ചു. ഒന്നര രൂപയ്‌ക്കാണ് ഓരോ പുസ്തകവും വിറ്റു പോയത്. അതിന്റെ ആമുഖം ആയിരക്കണക്കിന് യുവാക്കൾക്ക് മനഃപാഠമായിരുന്നു.

സവർക്കറെഴുതി.
“മസീനി ജനിച്ചതോടെ ഇറ്റാലിയൻ ജനത ഒരു വലിയ പദപ്രശ്നം പൂർത്തിയാക്കി. അല്ലെങ്കിൽ തന്നെ പിച്ചതെണ്ടുന്നതിലൂടെ ഏതു ദേശം പുരോഗമിക്കും?”

മസീനിയുടെ വാക്കുകൾ സവർക്കറെ കൂടുതൽ ഉത്തേജിപ്പിച്ചു. “പഴയ യന്ത്രങ്ങൾ തച്ചുടച്ചുരുക്കി പുതിയവ നിർമ്മിക്കാതെ ഇറ്റലിക്ക് ഉണരാനാവില്ല. പുതിയ യന്ത്രങ്ങൾക്ക് യുവതയാണ് സാമഗ്രി. പുതിയ സാഹചര്യങ്ങളിൽ പുതിയ മനുഷ്യരാണാവശ്യം.”
എന്തായിരുന്നു ആ പുതുയന്ത്രം? ആ അശനിപാതത്തെ തകർത്തെറിയുന്ന പുത്തൻ യന്ത്രങ്ങൾ രഹസ്യ സംഘങ്ങളായിരുന്നു. വിപ്ലവത്തിന്റെ സവർക്കറിയൻ ലൈൻ ആയിരുന്നു ആ ആമുഖം പറഞ്ഞതെല്ലാം. അതിൽ ഇറ്റലിയെന്ന വാക്കു മാറ്റി ഇന്ത്യയെന്നെഴുതിയാൽ, ഭാരതം സ്വീകരിക്കേണ്ട വിപ്ലവത്തിന്റെ മാർഗ്ഗമെന്തെന്ന് നിഷ്പ്രയാസം ഒരാൾക്ക് മനസ്സിലാക്കിയെടുക്കാമായിരുന്നു.

അതേ കാലഘട്ടത്തിൽ ഗാരിബാൾഡിയെക്കുറിച്ച് സവർക്കറുടെ ഉറ്റമിത്രവും വലംകൈയ്യുമായിരുന്ന വിവി സുബ്രഹ്മണ്യ അയ്യർ തമിഴിലെഴുതിയ ജീവ ചരിത്രം സുബ്രഹ്മണ്യ ഭാരതിയാർക്കയച്ചു കൊടുത്തിരുന്നു.

“அச்சமில்லை அச்சமில்லை அச்சமென்பதில்லையே
இச்சகத்துளோரெலாம் எதிர்த்து நின்ற போதினும்,
அச்சமில்லை அச்சமில்லை அச்சமென்பதில்லையே”

എന്നു രോഷത്തോടെ ഇന്നാട്ടുകാരോട് ചോദിച്ച ഭാരതിയാർ അന്ന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനിയിൽ രാഷ്‌ട്രീയ അഭയാർത്ഥിയാണ്. അവിടെ നിന്നും ബ്രിട്ടീഷുകാർക്കെതിരായി അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന വിപ്ലവ വാരികയായ ‘ഇന്ത്യ’യിൽ അത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നു. ഇന്ത്യ ഹൗസിലെ മറ്റൊരു വിദ്യാർത്ഥി ആയിരുന്ന Dr.TTS രാജൻ ഝാൻസി റാണിയെ കുറിച്ചെഴുതിയ ജീവചരിത്രവും ഇതുപോലെ ജനങ്ങളിലെ സ്വാതന്ത്ര്യ വാഞ്ഛയെ ഉലയിൽ ഉരുക്കിക്കൊണ്ടിരുന്നു. ‘ലണ്ടൻ ഡയറി’യെന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി യൂറോപ്പിൽ നടക്കുന്ന പരിശ്രമങ്ങളൊക്കെയും ഭാരതിയാർ ‘ഇന്ത്യ’യിലൂടെ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു.

ലോകത്തിൽ ത്രില്ലറുകളുടെ വിസ്മയം തീർത്ത എഴുത്തുകാരുണ്ട്. വായനയുടെ ലോകത്ത് ഭാവനയുടെ പല മുഖമുള്ള കാരിക്കേച്ചറുകൾ വിരിയിച്ച ത്രില്ലറുകളും പലതുണ്ടായിട്ടുണ്ട്. പക്ഷെ, ഒരു പുസ്തകത്തിന്റെ രചനയും അതിന്റെ പ്രസാധനവും എങ്ങനെയായിരുന്നു എന്നു മാത്രം എഴുതിയിട്ടാൽ അതൊരു മികച്ച ത്രില്ലറായി പരിണമിക്കുക എന്നുള്ളതായിരുന്നു ഇവിടെ സംഭവിക്കാനിരുന്നത്. അങ്ങനെയൊരു ത്രില്ലിങ് സ്റ്റോറിക്ക് ഗർഭം ധരിക്കുകയായിരുന്നു അന്ന് ഇന്ത്യ ഹൗസ്.

മീററ്റിലെ ആദ്യകാഹളത്തിന് അമ്പതാണ്ട് പിന്നിടാൻ മാസങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും 1857ന്റെ തീ സവർക്കറുടെയുള്ളിൽ ആളി ജ്വലിച്ചു കൊണ്ടിരുന്നു. അതിനെപ്പറ്റി കൂടുതലറിയാനുള്ള സവർക്കറുടെ അന്വേഷണം സർ ജോൺ കയേയുടെ History of the Silot War in India എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തിൽ എത്തിച്ചു. ഇന്ത്യ ഹൗസ്സിന്റെ മാനേജരായിരുന്ന മുഖർജിക്ക് അവിടെ വരുന്ന ചെറുപ്പക്കാരെ രാഷ്‌ട്രോന്മുഖമായി വളർത്തിയെടുക്കുന്നതിൽ പ്രത്യേകതാല്പര്യമുണ്ടായിരുന്നു. അദ്ദേഹമാണ് സവർക്കർക്ക് ആ പുസ്തകം വാങ്ങി നൽകിയത്. അതിനുള്ളിലെ വരികൾക്കിടയിൽ അന്ന് വിപ്ലവകാരികളെ പുളകം കൊള്ളിച്ചിരുന്ന വാമൊഴിയായി പറഞ്ഞു കേട്ട കഥകളുടെ പരാമർശങ്ങളൊന്നും സവർക്കർക്ക് കണ്ടെത്താനായില്ല. എന്നാൽ അതിന്റെ ഒടുവിലത്തെ പേജിൽ ഒരു നോട്ടുണ്ടായിരുന്നു. 1857ലെ ‘ശിപ്പായിമാരുടെ കലാപ’ത്തോടനുബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി അഞ്ച്‌ വാല്യങ്ങൾ കൂടി കേണൽ ജോർജ് മല്ലെസൺ സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നായിരുന്നു അതിലുണ്ടായിരുന്നത്.

സവർക്കറുടെ ഉള്ളിലെ ജിജ്ഞാസു അടങ്ങിയിരിക്കുമോ!. അതും മുഖർജി ഒരൊറ്റയാഴ്ചയ്‌ക്കുള്ളിൽ സവർക്കർക്കു വേണ്ടി സംഘടിപ്പിച്ചു. എന്നാൽ അതിലെയും അവസാനത്തെ പേജ് മറിയുമ്പോഴും ആ വിപ്ലവത്തിന്റെ തീയാളുന്ന ഒന്നും തന്നെ സവർക്കറിലെ സ്വാതന്ത്ര്യ ദാഹിയ്‌ക്ക് കിട്ടിയില്ല. ഇന്ത്യക്കാരനോട് ഇതുവെറും ശ്ശിപ്പായിലഹളയാണ് എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നെങ്കിലും പക്ഷെ ഈ വിഷയത്തെപ്പറ്റി കണക്കില്ലാത്തത്രയും വിവരസമാഹരണം ബ്രിട്ടീഷുകാരന്റെ കയ്യിലുണ്ടെന്ന് അതിൽ നൽകിയ ഫുട്നോട്ടുകളും റഫറന്സുകളും സവർക്കരോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

അന്വേഷണം മുഴുവൻ ആ രേഖകൾക്കു വേണ്ടിയായി. ഇന്ത്യ ഓഫീസ് ലൈബ്രറിയിൽ ഇതെല്ലാം ലഭ്യമായേക്കും എന്നു മുഖർജി ഊഹിച്ചു. 1600 മുതൽ 1858 വരെയുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും അതിനുശേഷം വിക്ടോറിയ മഹാറാണിയുടെ ഇന്ത്യ ഓഫിസിന്റെയും രേഖകൾ കണക്കറ്റതാണ്. ഒൻപതു മൈൽ നീളമുണ്ട്‌ ഇന്ന് ബ്രിട്ടീഷ് ലൈബ്രറിയിലെ ഇന്ത്യ ഓഫീസ് രേഖകളുടെ ഷെൽഫുകൾക്ക്. പക്ഷെ ലൈബ്രറിയിൽ കയറണമെങ്കിൽ അംഗത്വം വേണം. അതിനു ശുപാർശക്കത്തുണ്ടെങ്കിലെ നടക്കുമായിരുന്നുള്ളൂ. മുഖർജി വിട്ടില്ല. സവർക്കർക്കു ലൈബ്രറി കാർഡ് സംഘടിപ്പിച്ചു കൊടുത്തു.

ഒരു ദിവസം അങ്ങനെ മുഖര്ജിയോടൊപ്പം സവർക്കർ ഇന്ത്യ ഓഫീസ് ലൈബ്രറിയിലേയ്‌ക്ക് പോയി. ലൈബ്രറിയനോട് വിഷയത്തെ പറഞ്ഞപ്പോൾ ആ ലൈബ്രറിയിലെ ഒരു വിങ്ങിലേയ്‌ക്ക് അയാൾ അവരെ കൂട്ടിയെത്തി. തനിക്ക് വേണ്ടത് 1857ലെ വിവരങ്ങൾ മാത്രമാണെന്ന് സവർക്കർ വീണ്ടും അയാളോട് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് കിരീടത്തെ സേവിക്കാൻ ഡോക്ടറും ബാരിസ്റ്ററും സിവിൽ സെർവണ്ടും ആകാൻ വന്നവരാകണമല്ലോ ആ ചെറുപ്പക്കാർ എന്ന് ആ ലൈബ്രെറിയനും കരുതിക്കാണണം. സവർക്കറെ ഞെട്ടിച്ചു കൊണ്ട് അവിടെ ഇരിക്കുന്നത് മുഴുവനും ‘കണ്ണിച്ചോരയില്ലാത്ത രാജ്യദ്രോഹികളായ പട്ടാളക്കാരുടെ പൈശാചികതയുടേത് മാത്രമാണ്’ എന്നയാൾ വെളിപ്പെടുത്തി. ആ പരാമർശം ഒരേ സമയം സവർക്കറെ സന്തോഷിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തു. ആ വിവരശേഖരത്തിന്റെ വലിപ്പം, ഒരു പൂവ് ചോദിച്ചലയുന്നവന് ൽ ഒരു വസന്തം തന്നെ പൊടുന്നനെ ലഭിക്കുന്നത് പോലെയായിരുന്നു സവർക്കർക്കത്.

അടുത്ത ദിവസം സവർക്കർ രാവിലെ തന്നെ ലൈബ്രറിയിലെത്തി. ഏതൊക്കെ പുസ്തകങ്ങളാണ് ആദ്യം വായിക്കേണ്ടത് എന്നൊക്കെ ആ ലൈബ്രറിയൻ ഉപദേശിച്ചു മെനക്കെട്ടെങ്കിലും സവർക്കറുടെ വായനയുടെ ഉദ്ദേശം വേറെ ആയിരുന്നുവെന്ന് അയാൾക്കറിയില്ലല്ലോ. ആ വിങ്ങിലുള്ള ഓരോ പുസ്തകവും വായിച്ചെടുത്ത് അതിൽ നിന്നും നോട്ടുകൾ ഉണ്ടാക്കി. ‘ക്ലാസിഫൈഡ്’ ആയി വെച്ചിരുന്ന ആർക്കൈവൽ ഫയലുകളുടെയു കാര്യത്തിൽ ഇതുതന്നെ ആവർത്തിച്ചു. ഇത്രയും വൊറേഷ്യസ് ആയൊരു വായനക്കാരനെ കിട്ടിയ സന്തോഷത്തിൽ ലൈബ്രറിയനും ആ വിഷയത്തെ കുറിച്ച് അറിയുന്നതൊക്കെയും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ബ്രിട്ടീഷുകാരുടെ മഹിമയെ കുറിച്ചും ഇന്ത്യൻ പട്ടാളക്കാരെ കഴിവുകെട്ടവരായി ചിത്രീകരിച്ചും അയാൾ മണിക്കൂറുകൾ സംസാരിച്ചിട്ടും ഒരു വട്ടം പോലും അയാളെ സവർക്കർ എതിർത്തില്ലെന്നു മാത്രമല്ല അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടുമിരുന്നു.

ആ യാത്രകളുടെ ഒടുവിൽ സവർക്കർക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. അന്നുവരെ ഭാരതത്തിലെ വിപ്ലവകാരികൾ ചിന്തിച്ചിരുന്നതും മനസിലാക്കിയിരുന്നതുമായതിനെക്കാൾ അതിവിശാലവും കൃത്യമായ അസൂത്രണവും 1857ലെ സൈനികരും രാജാക്കന്മാരും സാധാരണക്കാരും ചേർന്നു നയിച്ച ആ സ്വാതന്ത്ര്യ സമരത്തിനുണ്ടായിരുന്നു. തകർന്നു പോയെങ്കിലും ഭാവിതലമുറകൾക്ക് കറകളഞ്ഞൊരു സമരപദ്ധതിയുടെ ദിശ നൽകുന്ന ഒരുത്തമ മാതൃകയായി സവർക്കർ ആ ചരിത്രത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

( തുടരും )

Tags: Savarkar
ShareTweetSendShare

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies