കൊല്‍ക്കത്ത: വിമാനത്താവളങ്ങള്‍ തുറക്കാന്‍ മടിച്ചുനിന്ന പശ്ചിമബംഗാളില്‍ വിമാനം ഇറങ്ങിത്തുടങ്ങി. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളും 25-ാം തീയതി മുതല്‍ ആഭ്യന്തര സര്‍വീസ് നടത്തിതുടങ്ങിയിരുന്നു. എന്നാല്‍ മടിച്ചു നിന്ന മമതാ സര്‍ക്കാര്‍ ഇന്നുമുതല്‍
പ്രവര്‍ത്തനത്തിന് അനുമതി നല്‍കുകയായിരുന്നു. ആദ്യവിമാനം ഡല്‍ഹിയില്‍ നിന്നും 122 യാത്രക്കാരുമായിട്ടാണ് എത്തിയിരിക്കുന്നത്. രണ്ടു മാസത്തെ ഇടവേളയ്‌ക്ക ശേഷമാണ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
‘ എല്ലാ യാത്രക്കാര്‍ക്കും സ്വാഗതം. കൊല്‍ക്കത്ത വിമാനത്താവളം 122 യാത്രക്കാരെ സ്വീകരിച്ചിരിക്കുന്നു. ഇതില്‍ 40 പേര്‍ അസമിലെ ഗുവാഹട്ടിയിലേക്ക് പറക്കും’ കൊല്‍ക്കത്ത വിമാനത്താവള അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
കൊറോണ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളൊരുക്കിത്തന്നെയാണ് യാത്രക്കാരെ സ്വീകരിച്ചത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണ് പൂര്‍ണ്ണ സജ്ജമായ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. രാജ്യത്തെ കിഴക്കന്‍ മേഖലകലിലേയക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കടക്കാനുള്ള സുപ്രധാനമായ കേന്ദ്രം കൊല്‍ക്കത്തയാണെന്നതിനാല്‍ വരും ദിവസങ്ങളില്‍ തിരക്കു വര്‍ധിക്കാനാണ് സാധ്യതയെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.















