ബീജിംഗ് : ഇന്ത്യയുമായി അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമായെന്ന പ്രസ്താവനയുമായി ചൈന. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവയോട് ഇന്ത്യ പ്രതികരിച്ചതിന് പിന്നാലെയാണ് ചൈനയും രംഗത്തെത്തിയത്. ലഡാക് മേഖലകളിലെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ കടന്നുകയറ്റത്തെപ്പറ്റിയുള്ള ആദ്യപരാമര്‍ശമാണ് ബീജിംഗ് വിദേശകാര്യമന്ത്രാലയം നടത്തിയത്.
ഇരുരാജ്യങ്ങളും തമ്മില്‍ വിഷയങ്ങള്‍ പറഞ്ഞുപരിഹരിക്കാന്‍ മികച്ച സംവിധാന ങ്ങളാണുള്ളത്. ലഡാക്കിലെ അതിര്‍ത്തിയെ അവ്യക്തത പരിഹരിച്ചിട്ടുണ്ടെന്നും ചൈനയുടെ വിദേശകാര്യവകുപ്പറിയിച്ചു.
ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യയുടെ നിലപാടിനെ അതേപടി ആവര്‍ത്തിക്കുക മാത്രമാണ് ചൈന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ നിലപാടുകളോട് വിരുദ്ധ അഭിപ്രായം പറയാനാകാതെയുള്ള നിലപാടാണിത്. ബീജിംഗിലെ സേനാ മേധാവികളുടെ യോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് കേണല്‍ റെന്‍ ഗോക്വിയാങ്ങാണ് വിഷയം അവതരിപ്പിച്ചതെന്നും അന്താരാഷ്‌ട്രമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.















