ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷിനാശം വരുത്തിക്കൊണ്ടിരിക്കുന്ന വെട്ടുകിളിക്കൂട്ടം ദക്ഷിണേന്ത്യയിലേക്കും എത്താന്‍ സാധ്യത യെന്ന് കൃഷി വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലായി 100 ജില്ലകളില്‍ വന്‍ കൃഷിനാശമാണുണ്ടായിരിക്കുന്നത്.
ജൂണ്‍ മാസം മധ്യത്തോടെ പാകിസ്താനില്‍ നിന്നും അടുത്ത ഘട്ടം വെട്ടുകിളി ആക്രമണം നടക്കുമെന്ന മുന്നറിയിപ്പാണ് കൃഷി വകുപ്പ് നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടക ത്തോട് കരുതിയിരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയുടെ അതിര്‍ത്തി ജില്ലയില്‍ നിന്നും വരാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. തവിട്ടു നിറത്തിലുള്ള പ്രത്യേക തരം വെട്ടുകിളികള്‍ പുല്‍ച്ചാടി വര്‍ഗ്ഗത്തിലുള്ളതാണ്. എല്ലാത്തരം കൃഷികളേയും ആക്രമിക്കുന്ന സ്വഭാവമാണിവയ്‌ക്കെന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.
ഒരു കൂട്ടം വെട്ടുകിളികള്‍ ഒറ്റ ദിവസം 150 കിലോമീറ്റര്‍വരെ സഞ്ചരിക്കുകയും 35000 പേര്‍ക്കുള്ള ധാന്യം ഒറ്റ ദിവസം തിന്നുതീര്‍ക്കുമെന്ന അനുഭവം. ഉത്തരേന്ത്യയിലെ കര്‍ഷ കരാണ് വെട്ടുകിളി ആക്രമണത്തെപ്പറ്റി വിശദീകരിച്ചത്. പരമാവധി കീടനാശിനി പ്രയോഗം നടത്തിയാണ് പലയിടത്തും വെട്ടുകിളികളെ തുരത്തിയത്. കാറ്റിന്റെ ദിശയനുസരിച്ചാണ് ഇത്തരം ജീവികള്‍ സഞ്ചരിക്കുന്നതെന്നും കാര്‍ഷിക വിദഗ്ധര്‍ പറയുന്നു.















