കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ മന്ത്രിസഭാംഗത്തിന് കൊറോണ സ്ഥിരീകരിച്ചു. മമതാ ബാനര്‍ജി മന്ത്രിസഭയിലെ സുജിത് ബോസ്സിനാണ് കൊറോണ ബാധിച്ചത്. മന്ത്രിസഭയില്‍ കൊറോണ ബാധിക്കുന്ന ആദ്യ വ്യക്തിയാണ് സുജിത്. നിലവില്‍ സംസ്ഥാന അഗ്നിശമന രക്ഷാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സുജിത്തിനോട് വീട്ടില്‍ത്തന്നെ ക്വാറന്റൈനില്‍ കഴിയാനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ബോസിന് കൊറോണ സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങളുടെ സ്രവങ്ങളും പരിശോധനയ്‌ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളില്‍ ഇന്നലെ മാത്രം 344 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 4536 പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 223 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.















