മാറ്റങ്ങളുമായി ബുള്ളറ്റ് ; 350 ഇനി ഏഴ് കളറുകളിൽ ലഭ്യമാകും

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ : യുവാക്കളുടെ ഇഷ്ട ഇരുചക്രവാഹനമായ ബുള്ളറ്റ് കൂടുതൽ പുതുമകളോടെ എത്തുന്നു. വളരെ പരിമിതമായ കളർ ഓപ്ഷനുകളിൽ മാത്രം ലഭ്യമായിരുന്ന ബുള്ളറ്റ് 350 സ്റ്റാൻഡേർഡ് ഇനി മുതൽ ഏഴ് കളറുകളിൽ ലഭ്യമാകും. 350 യുടെ ബിഎസ് VI മോഡലിലാണ് പുതിയ കളർ ഓപ്ഷൻ നൽകിയിരിക്കുന്നത്.

ബുള്ളറ്റ് 350 ബിഎസ്-VI കിക്ക് സ്റ്റാർട്ട്, ഇലക്ട്രിക് സ്റ്റാർട്ട് വേരിയന്റുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. കിക്ക് സ്റ്റാർട്ട് നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമ്പോൾ ഇലക്ട്രിക് സ്റ്റാർട്ട് മൂന്ന് കളറുകളിൽ ലഭ്യമാകും. കിക്ക് സ്റ്റാർട്ട് പതിപ്പിൽ ഫോറസ്റ്റ് ഗ്രീൻ, ബ്ലാക്ക്, ബുള്ളറ്റ് സിൽവർ, ഫീനിക്സ് ബ്ലാക്ക് എന്നീ കളറുകളിൽ ആണ് ലഭിക്കുന്നത്. ഇലക്ട്രിക് സ്റ്റാർട്ട് മോഡലിന് റീഗൽ റെഡ്, റോയൽ ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളാണ് റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്.

346 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ബിഎസ്-VI ബുള്ളറ്റ് 350-ക്ക് കരുത്തേകുന്നത്. ഇത് 19.1 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Share