ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയ്‌ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുന്ന വെട്ടുകിളി ആക്രമണത്തെ പ്രതിരോധിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പാകിസ്താനില്‍ നിന്നും ഉത്തരേന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളിലടക്കം നാശം വിതച്ച വെട്ടുകിളിക്കൂട്ടത്തെ നശിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംവിധാനമൊരുക്കുന്നത്. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ കൊറോണ മാഹാമാരിക്കിടെ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്ന ജീവികളുടെ ആക്രമണം നേരിടാന്‍ ആധുനിക സങ്കേതങ്ങള്‍ ലഭ്യമാക്കിയതായി അറിയിച്ചു.
ഉത്തരേന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ വ്യാപിച്ച് പടിഞ്ഞാറന്‍ മേഖലയിലൂടെ കടന്ന് തമിഴ്‌നാട്ടില്‍ വരെ വെട്ടുകിളി എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര ,മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ പ്രധാന കാര്‍ഷിക മേഖലകളിലെല്ലാം വന്‍ നാശം വിതച്ചു കഴിഞ്ഞു. പ്രത്യേക തരം ഡ്രോണുകള്‍ ഉപയോഗിച്ച് വെട്ടുകിളിക്കൂട്ടത്തിന്റെ യാത്ര നിരീക്ഷിക്കുകയാണെന്നും വിളവെടുക്കാത്ത കൃഷിയിടങ്ങളില്‍ ആധുനിക മരുന്ന് തളിക്കല്‍ യന്ത്രങ്ങള്‍ ലഭ്യമാക്കിയെന്നും കേന്ദ്ര കാര്‍ഷിക വകുപ്പും അറിയിച്ചു.
ഒരു ദിവസം ഭക്ഷണം തേടി 150 കിലോമീറ്റര്‍വരെ സഞ്ചരിക്കുന്ന ഇവ പെട്ടെന്ന് പെറ്റുപെരു കുന്നവയും തവിട്ടു നിറത്തിലുള്ളവയുമാണ്. ലക്ഷക്കണക്കിന് എണ്ണത്തില്‍ കൃഷിയിട ങ്ങളില്‍ പറന്നിറങ്ങുന്ന ഇവ ഒറ്റ ദിവസം 35000 മനുഷ്യര്‍ക്കുള്ള ധാന്യം തിന്നു നശിപ്പി ക്കുമെന്ന അനുഭവമാണ് കര്‍ഷകര്‍ പങ്കുവെച്ചത്.















