ന്യൂഡല്‍ഹി: രാജ്യത്തെ സസ്യലതാദികളെ സംരക്ഷിച്ച് നാട്ടിലെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ട കടമ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പരിസ്ഥിതി ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ വിവിധ്യം പരിപാലിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്യണമെന്നും നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.
‘ ആഗോള പരിസ്ഥിതി ദിനത്തില്‍ ഈ ഭൂമിയിലെ വിലമതിക്കാനാകാത്ത ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കാം. ഈ ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കാന്‍ നമുക്കാവതെല്ലാം കൂട്ടായ്മയോടെ ചെയ്യാം. അടുത്ത തലമുറയ്‌ക്കായ ഇതിലും സുന്ദരമായ ഭൂമി നല്‍കാന്‍ നമുക്കാവട്ടെ’ ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മന്‍കീ ബാത്തിലൂടെ ജലസംരക്ഷണത്തിനായി മഴവെള്ള സംഭരണത്തെക്കുറിച്ച് പറഞ്ഞ വീഡിയോയും അദ്ദേഹം സന്ദേശത്തിനൊപ്പം ട്വിറ്ററിലൂടെ പങ്കുവച്ചു.
On #WorldEnvironmentDay, we reiterate our pledge to preserve our planet’s rich biodiversity. Let us collectively do whatever possible to ensure the flora and fauna with whom we share the Earth thrive. May we leave an even better planet for the coming generations. pic.twitter.com/nPBMthR1kr
— Narendra Modi (@narendramodi) June 5, 2020
ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം. ലോകഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് പ്രകൃതിയെ തൊട്ടറിയാന്‍ നല്ല അവസരമായി. ഇത് പ്രകൃതി സംരക്ഷണത്തിന് വലിയ അളവുവരെ സഹായകമാകും. ഒരിക്കല്‍ പരിസ്ഥിതി മലിനീകരണത്തിലൂടെ നഷ്ടപ്പെട്ട പല ജൈവ വൈവിധ്യവും ലോക് ഡൗൺ സമയത്ത് തിരികെവരാന്‍ തുടങ്ങിയത് നാം ശ്രദ്ധിച്ചുകാണുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നാം ഒരിക്കലും കേള്‍ക്കാതിരുന്ന വീടിന്റെ പരിസരത്തെ ചീവീടുകളുടെ ശബ്ദം പോലും ഇന്ന് നാം തിരിച്ചറിയുന്നു എന്ന് കാണുന്നതിലും സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.