ചൈന 1962ല്‍ കയ്യേറിയത് 37,244 ചതുരശ്ര കി.മീ; അത് നിങ്ങള്‍ ഭരിക്കുമ്പോള്‍: കോണ്‍ഗ്രസ്സിനും രാഹുലിനും മറുപടിയുമായി ലഡാക് എം.പി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ചൈന 1962ല്‍ കയ്യേറിയത് 37,244 ചതുരശ്ര കി.മീ; അത് നിങ്ങള്‍ ഭരിക്കുമ്പോള്‍: കോണ്‍ഗ്രസ്സിനും രാഹുലിനും മറുപടിയുമായി ലഡാക് എം.പി

Janam Web Desk by Janam Web Desk
Jun 10, 2020, 11:34 am IST
FacebookTwitterWhatsAppTelegram

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് നേരെ അതിര്‍ത്തിപ്രശ്‌നം ഉന്നയിച്ച രാഹുലിന്റെ ഉത്തരം മുട്ടിച്ച് ലഡാക് എം.പി.  ‘ചൈന വെറുതെ നടന്നുകയറി ഇന്ത്യയുടെ അതിര്‍ത്തി കയ്യേറുകയാണ്. ഇത് അറിഞ്ഞിട്ടും പ്രധാനമന്ത്രി നിശബ്ദനാണെന്ന’ രാഹുലിന്റെ ട്വീറ്റിനായിരുന്നു ഇദ്ദേഹത്തിന്റെ ശക്തമായ മറുപടി. ബിജെപിയുടെ ലഡാക്കിലെ ലോക്‌സഭാംഗമാണ് ജാംയാങ് സെറിംഗ് നാംഗ്യാല്‍. കോണ്‍ഗ്രസ്സ് ഭരണകാലത്ത് രാജ്യത്തിന്റെ 37,244 ചതുരശ്ര കി.മീ 1962ല്‍ കയ്യേറിയത് ചൂണ്ടിക്കാട്ടിയാണ് നാംഗ്യാലിന്റെ മറുപടി. ഇനിയെങ്കിലും ഭാരതത്തിലെ ജനങ്ങളെ ഇവര്‍ വഴിതെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്നും നാംഗ്യാല്‍ പറഞ്ഞു.

ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തമായ സൈനിക നീക്കവുമായി മുന്നേറുന്നതിനിടെയാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ വിമര്‍ശിച്ചത്. ചൈനപോലും ഉന്നയിക്കാത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയ രാഹുലിന് സ്വന്തം സര്‍ക്കാര്‍ 60 വര്‍ഷം കാണിച്ച അലംഭാവത്തെയാണ് താന്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും നാംഗ്യാല്‍ പറഞ്ഞു.

സത്യാവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോടാണ് ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ കടന്നുകയറിയോ എന്നത് വ്യക്തമാക്കണമെന്ന രീതിയില്‍ ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് അതേ നാണയത്തില്‍ ഉത്തരം നല്‍കേണ്ടത് ലഡാക് നിവാസി കൂടിയായ തന്റെ കടമയാണെന്നാണ് നാംഗ്യാല്‍ പറഞ്ഞത്.

I hope @RahulGandhi and @INCIndia will agree with my reply based on facts and hopefully they won't try to mislead again.@BJP4India @BJP4JnK @sambitswaraj @JPNadda @blsanthosh @rajnathsingh @PTI_News pic.twitter.com/pAJx1ge2H1

— Jamyang Tsering Namgyal (@JTNBJP) June 9, 2020

‘ അതേ, ചൈന ഇന്ത്യയുടെ അതിര്‍ത്തിയില്‍ അക്‌സായ് ചിന്നില്‍ 37244 ചതുരശ്ര കി.മീ 1962ല്‍ കയ്യേറിയത് കോണ്‍ഗ്രസ്സ് ഭരിക്കുമ്പോഴാണ്. തിയാ പാംഗ്നാകിലും ചുമൂറിലെ ഛാബി താഴ്‌വരയിലെ 250 ചതുരശ്ര കി.മീറ്ററും കയ്യേറിയതും 2008ലെ കോണ്‍ഗ്രസ്സ് ഭരണത്തിലാണ് ‘ രാഹുലിന് മറുപടിയായി നാംഗ്യാല്‍ മറുപടി നല്‍കിയിരിക്കുകയാണ്.

രാഹുലിന്റെ ഉത്തരം മുട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് ചൈനയ്‌ക്ക് മുന്നില്‍ മുട്ടുമടക്കിയ നിരവധി അതിര്‍ത്തി തര്‍ക്കങ്ങളുടെ തെളിവും ഇദ്ദേഹം ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ട്വിറ്ററിലൂടെ ചിത്രം സഹിതം വിശദമായ ഉത്തരമാണ് നാംഗ്യാല്‍ നല്‍കിയത്. ദെംജോക്കിലെ സോറാവാര്‍ട്ട് കോട്ട ചൈനയുടെ പട്ടാളം തകര്‍ത്തിട്ട് ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിനായില്ല. മാത്രമല്ല 2012ല്‍ അവരവിടെ 13 കോണ്‍ക്രിറ്റ് കെട്ടിടങ്ങള്‍ നിരീക്ഷണ കേന്ദ്രമാക്കി പണിതതും കോണ്‍ഗ്രസ് ഭരണകാലത്താണെന്നും രാഹുലിന് മറുപടിയായി നാംഗ്യാല്‍ പറഞ്ഞു. തന്റെ വിശദീകരണം രാഹുലും കോണ്‍ഗ്രസും മനസിലാക്കുമെന്നാണ് കരുതുന്നതെന്നും, ഇനിയെങ്കിലും ഇന്ത്യക്കാരെ വഴിതെറ്റിക്കാന്‍ ശ്രമിക്കില്ലെന്നുമാണ് വിശ്വാസമെന്നും നാംഗ്യാല്‍ ട്വിറ്ററില്‍ കുറിച്ചു.

Tags: rahul-bjprahul congresschina-india
ShareTweetSendShare

More News from this section

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ എടുത്തു, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; പിന്നാലെ അശ്ലീല സന്ദേശങ്ങൾ, യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

Latest News

ഇന്ദിരയെയും മകനെയും നിശിതമായി വിമർശിച്ച് ശശി തരൂർ; അടിയന്തരാവസ്ഥയിലെ ക്രൂരതകൾ ചൂണ്ടിക്കാട്ടി ലേഖനം

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies