ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ വാണിജ്യ മേഖലയെ അഭിസംബോ ധന ചെയ്യും. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തിനെ യാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി സംസാരിക്കുക.
ജൂണ്‍ 2-ാം തീയതി പ്രധാനമന്ത്രി വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ചിരുന്നു. ആഗോള രംഗത്തെ വാണിജ്യമേഖലയും ഇന്ത്യയും തമ്മിലുള്ള ബന്ധം കാര്യക്ഷമമാക്കുന്നതിന് ഐ.സി.സിയുടെ പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
വിശ്വാസ്യതയുള്ള ഒരു പങ്കാളിയെയാണ് ഇന്ന് ലോകത്തിന് ആവശ്യം. ഇന്ന് ഇന്ത്യക്ക് അതിനുള്ള എല്ലാ ക്ഷമതയും ശക്തിയുമുണ്ടെന്നു പ്രധാമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള തലത്തിലെ നമ്മുടെ നാടിന്റെ യശസ്സ് പരമാവധി പ്രയോജനപ്പെടുത്തുകയാണ് രാജ്യത്തിന്റെ വ്യവസായങ്ങളിലൂടെ ചെയ്യേണ്ടതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന നിലയില്‍ ഉല്പാദിപ്പിക്കുന്ന എല്ലാ വസ്തുക്കളും ലോകത്തിനാകമാനം ഉപയോഗിക്കാവുന്ന വിധത്തിലേക്ക് ഉയര്‍ത്തണമെന്നും നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു.















