ന്യുഡല്‍ഹി: ഇന്ത്യന്‍ പൗരനായ ഗ്രാമീണന്റെ വധവുമായി ബന്ധപ്പെട്ട് നേപ്പാളിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ. ജൂണ്‍ മാസം 12-ാം തീയതി ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ നേപ്പാള്‍ അതിര്‍ത്തി സേന അക്രമം അഴിച്ചുവിട്ടത്. സാധാരണ നിലയില്‍ അതിര്‍ത്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന ഗ്രാമീണര്‍ക്ക് നേരെയാണ് അതിര്‍ത്തി സേന ആക്രമണം നടത്തിയത്.
അകാരണമായി തടഞ്ഞതിനെ ചോദ്യം ചെയ്ത ഗ്രാമീണരെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയില്‍ നേപ്പാള്‍ സേനയുടെ വെടിയേറ്റാണ് ഗ്രാമീണന്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നേപ്പാള്‍ സ്വദേശിയായ മരുമകളുടെ വീട്ടിലേക്ക് സാധാരണ പോകാറുള്ള യാത്രക്കിടെയാണ് ഒരു ഗ്രാമീണനെ തടഞ്ഞത്. കൊറോണ പ്രതിരോധത്തിന്റെ പേരിലാണെന്ന കാരണമാണ് രക്ഷാ സേന പറയുന്നത്. പുറകേ എത്തിയ മറ്റ് ഗ്രാമീണരേയും തുടര്‍ന്ന് ആക്രമിക്കുക യായിരുന്നുവെന്ന് പരിക്കേറ്റ വികാസ്, ഉമേഷ്, ഉദയ് എന്നീ ബീഹാര്‍ സ്വദേശികള്‍ പോലീസിന് മൊഴി നല്‍കി.
പുതിയ ഭൂപടം ഉണ്ടാക്കി കാലാപാനി, ലിപൂലേക്, ലിംപിയാധുര എന്നീ മേഖലകളെ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കൊലപാതകം വിഷയമാ യിരിക്കുന്നത്. നേപ്പാളിന്റെ അതിര്‍ത്തി മാറ്റിവരയ്‌ക്കല്‍ പരിശ്രമം തുടങ്ങിയ ശേഷമാണ് അതിര്‍ത്തി മേഖലകളില്‍ നേപ്പാള്‍ സേന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിക്കു ന്നതെന്ന് ബീഹാര്‍ അതിര്‍ത്തി രക്ഷാ സേന പറയുന്നു.















