മെല്‍ബണ്‍: ലോകക്രിക്കറ്റിലെ നിലവിലെ ഫീല്‍ഡര്‍ ആരെന്ന പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ താരം. ഓസീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്താണ് മികച്ച ഫീല്‍ഡര്‍ ആരാണെന്ന് വെളിപ്പെടുത്തിയത്. സ്മിത്ത് തന്റെ മാര്‍ക്ക് നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജക്കാണ്. ഏത് കാലാവസ്ഥയിലും ഏതു രാജ്യത്തും ഫീല്‍ഡിംഗില്‍ തിളങ്ങുന്ന ശാരീരിക ക്ഷമത നിലവില്‍ ജഡേജയ്‌ക്കാണുള്ളത്. ഒപ്പം നിലവിലെ ഇന്ത്യന്‍ യുവതാരങ്ങളിലെ പ്രതിഭയായി കെ.എല്‍.രാഹുലാണെന്നാണ് സ്മിത്ത് വലിയിരുത്തുന്നത്.
ക്രിക്കറ്റ് ആരാധകരുമായി ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ സ്മിത്ത് നടത്തിയത്. ലോകക്രിക്കറ്റില്‍ പ്രതിഭകള്‍ വളരാന്‍ ഏറ്റവും യോജിച്ച ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെന്നും സ്മിത്ത് പറഞ്ഞു. കാണികളുടെ വന്‍പിന്തുണകിട്ടുന്നത് ഇന്ത്യയില്‍ കളിനടക്കുന്നതിനാലാണ്. മിക്കവാറും എല്ലാ രാജ്യത്തെ താരങ്ങളും കളിക്കുന്ന പ്രീമിയര്‍ ലീഗിലൂടെ താരങ്ങള്‍ക്ക് നല്ല പരിശീലനമാണ് ലഭിക്കുകയെന്നും സ്മിത്ത് പറഞ്ഞു.















