ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ പത്താന്‍കോട്ട് സന്ദര്‍ശം ഒഴിവാക്കി. സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പാത്താന്‍കോട്ട് മിലിട്ടറി സ്‌റ്റേഷനിലേക്കുള്ള സന്ദര്‍ശനമാണ് കരസേനാ മേധാവി റദ്ദാക്കിയത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് കരസേനാ മേധാവി പത്താന്‍കോട്ട് സന്ദര്‍ശനം റദ്ദാക്കിയത്.
കിഴക്കന്‍ ലഡാക്കില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പെടെ മൂന്ന് സൈനികരാണ് വീരമൃത്യു വരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്തുമായും കര, നാവിക, വ്യോമ സേനാ മേധാവികളുമായും കൂടിക്കാഴ്‌ച്ച നടത്തി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി.
പ്രധാനമന്ത്രിയുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നടക്കുന്ന പ്രകോപനപരമായ നീങ്ങളെക്കുറിച്ച് രാജ് നാഥ് സിംഗ് പ്രധാമന്ത്രിക്ക് വിശദീകരണം നല്‍കിയെന്നാണ് സൂചന.