ഇസ്ലാമാബാദ്: കശ്മീരില്‍ ആക്രമണത്തിന് പദ്ധതിയുമായി പാകിസ്താന്‍. പാക് അധിനിവേശ കശ്മീരിലും നിയന്ത്രണരേഖയിലും കയറാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടന്നതായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങളാണ് വാര്‍ത്തപുറത്തുവിട്ടിരിക്കുന്നത്.
പാക് റേഡിയോ റിപ്പോര്‍ട്ടുകളെ അധികരിച്ചാണ് അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ വിവരം പുറത്തുവിട്ടത്. സംയുക്തസേനകളുടെ സമിതി ചെയര്‍മാന്‍ ജനറല്‍ നദീം റാസ, സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ, നാവികസേനാ മേധാവി അഡ്മിറല്‍ സഫര്‍ മെഹമൂദ് അബ്ബാസി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാന്‍ എന്നിവരാണ് ഐ.എസ്.ഐ ആസ്ഥാനത്ത് ലഫ്. ജനറല്‍ ഫൈസ് ഹമീദുമായി കൂടിക്കാഴ്ച നടത്തിയത്.
പാകിസ്താന്റെ എല്ലാ സൈനിക മേധാവികളും രഹസ്യാന്വേഷ വിഭാഗം തലവന്മാരും ഒത്തുചേര്‍ന്നിരിക്കുന്നത് അപ്രതീക്ഷിതമാണെന്നാണ് റിപ്പോര്‍ട്ട്.കശ്മീര്‍ മേഖലയിലെ ഇന്ത്യയുടെ സൈനികവിന്യാസം, നിലവിലെ ഭരണകൂട സംവിധാനം എന്നിവയെസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. 2008ലെ ബാലാക്കോട്ട് സംഭവത്തിന് ശേഷം ആദ്യമായാണ് എല്ലാ സൈനിക മേധാവികള്‍ ഐ.എസ്.ഐ ആസ്ഥാനത്ത് ഒന്നിക്കുന്ന തെന്നത് അസാധാരണ നീക്കമായിട്ടാണ് പ്രതിരോധവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കശ്മീര്‍ മേഖലയില്‍ പാകിസ്താന്‍ അന്താരാഷ്‌ട്രമര്യാദകള്‍ ലംഘിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി അമേരിക്കയില്‍ മാദ്ധ്യമങ്ങള്‍ നല്‍കിവരികയാണ്.