ശ്രീനഗര്‍: ഭീകരര്‍ക്കെതിരെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി സൈന്യം. ജില്ലയിലെ ഭീകരന്മാര്‍ തമ്പടിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. പുല്‍വാമ ജില്ലയിലെ പാംപോരി മേഖലയിലെ മീജിലാണ് ഭീകരര്‍ക്കെതിരെ സൈനികര്‍ തിരച്ചില്‍ തുടരുന്നത്. കശ്മീര്‍ പോലീസും സൈനികരും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ നീങ്ങുന്നത്.
സ്ഥിരം നിരീക്ഷണത്തിനിറങ്ങിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്ത തോടെ യാണ് സൈന്യം തിരിച്ചടിയും തിരച്ചിലും ആരംഭിച്ചത്. നിരവധി ഭീകരന്മാര്‍ പുല്‍വാമ മേഖല കളില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ ശക്തമാക്കി യത്. സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തെ ആക്രമിച്ച ചാവേര്‍ പദ്ധതിക്ക് സമാനമായ ഭീകരനീക്കം കഴിഞ്ഞ മാസം സൈനികര്‍ തകര്‍ത്തിരുന്നു. ഗ്രാമങ്ങളുടെ ഉള്‍ പ്രദേശങ്ങളിലായി നുഴഞ്ഞുകയറിയ ഭീകരര്‍ക്ക് സഹായം നല്‍കുന്നവരുണ്ടെന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്.















