ന്യുഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ അനധികൃതമായി കൂട്ടിച്ചേര്‍ത്തുള്ള പുതിയ ഭൂപടം നേപ്പാള്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇന്ത്യയുടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളാണ് നേപ്പാള്‍ തങ്ങളുടേതാക്കി മാറ്റിവരച്ചിരിക്കുന്നത്. നേപ്പാള്‍ പാര്‍ലമെന്റ് ഇന്നലെ അംഗീകരിച്ച ഭരണഘടനാ ഭേദഗതിക്കാണ് രാഷ്‌ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി അംഗീകാരം നല്‍കിയത്. കാലാപാനി, ലിംപിയാധുര, ലിപൂലേക് എന്നീ പ്രദേശങ്ങളെയാണ് നേപ്പാള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ അതിര്‍ത്തി എന്ന നിലയിലും സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിലും പ്രധാനപ്പെട്ട മേഖലയാണിത്. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ 1990കള്‍ മുതല്‍ അവകാശവാദം ഉന്നയിക്കുന്നതിന് പിന്നില്‍ ചൈനയാണെന്ന് സൈന്യം വ്യക്തമാ ക്കിയിരുന്നു. നേപ്പാളിന്റെ തികച്ചും ഏകപക്ഷീയമായ നടപടിയെന്നാണ് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മുന്നേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ ഔദ്യോഗികമായി നേപ്പാളുമായി ഈ വിഷയത്തില്‍ യാതൊരു പ്രതികരണം നടത്തിയില്ലെന്നത് നേപ്പാളിനെ കുഴയ്‌ക്കുന്നുണ്ട്.















