മുംബൈ: മഹാരാഷ്‌ട്രയിലെ ധാരാവിയിലെ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നു. 1055 പേര്‍ രോഗമുക്തി നേടി എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്നലെ മാത്രം ധാരാവിയില്‍ 28 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. സാമൂഹ്യ നിയന്ത്രണം ഒട്ടും സ്വീകരിക്കാത്ത ധാരാവി നിവാസികള്‍ക്കിടയിലെ രോഗബാധയാണ് മുംബൈ നഗരത്തില്‍ ഏറെ ഭീതി വിതയ്‌ക്കുന്നത്. നഗരത്തിന്റെ എല്ലാ ഭാഗത്തും ജോലിക്ക് പോകുന്നവരായതിനാല്‍ സാമൂഹ്യ വ്യാപനം നടക്കുന്നത് കൂടുതലും അവരിലൂടെയാണെന്നത് സ്ഥിരീകരിച്ചിരുന്നു.
ധാരാവിയില്‍ ഇതുവരെ ആകെ 2134 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. നിലവില്‍ ആകെ 78 പേര്‍ക്ക് മാത്രമേ കൊറോണ യുള്ളു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ധാരാവിയിലെ 1055 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതില്‍ വലിയ ആശ്വാസമാണെന്നും മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 2.5 ചതുരശ്ര കിലോമീറ്റര്‍ മേഖലയിലായി 6.5 ലക്ഷം പേരാണ് ധാരവി ചേരി പ്രദേശത്ത് മാത്രം താമസിക്കുന്നത്.















