ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിപ്രദേശങ്ങളിലൂടെ രാജ്യം മുഴുവന്‍ വ്യാപിക്കുന്ന വെട്ടുകിളി ശല്യം പരിഹരിക്കാന്‍ വിപുലമായ ഒരുക്കങ്ങളായി. പാടശേഖരങ്ങളില്‍ ആകാശ മാര്‍ഗ്ഗം വ്യാപകമായി മരുന്ന് തളിക്കാനാണ് തത്വത്തില്‍ ധാരണയായത്. ഇതിനിടെ ഇരുരാജ്യ ങ്ങള്‍ക്കും ഗുണമാകുന്നതരത്തില്‍ ഉപയോഗിക്കാനിരുന്ന പദ്ധതിയുടെ നടത്തിപ്പു യോഗ ത്തില്‍ നിന്ന് പാകിസ്താന്‍ പങ്കെടുക്കാതെ പിന്മാറി.
വിപുലമായ തോതില്‍ മരുന്ന് തളിക്കാവുന്ന യന്ത്രങ്ങള്‍ ബ്രിട്ടണില്‍ നിന്നും വരുത്താനാണ് തീരുമാനിച്ചത്. ഇതിനിടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മരുന്നുതളി യന്ത്രം ഹെലികോപ് റററുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുമെന്ന് കാര്‍ഷിക മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചകൊണ്ട് ഫലം കാണാനാകുമെന്നാണ് കാര്‍ഷിക വകുപ്പ് മന്ത്രി കൈലാഷ് ചൗധരി അറിയിച്ചു. നില വില്‍ 20 യന്ത്രങ്ങള്‍ പാഠശേഖരത്തില്‍ ഉപയോഗിക്കുന്നുണ്ട്. 40 യന്ത്രങ്ങള്‍ കൂടി നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാം കരയില്‍ നിര്‍ത്തി വലിയ പൈപ്പുകള്‍ ഉപയോഗിച്ച് അടിക്കുന്നതാണ്. ഹെലിക്കോപ്റ്ററില്‍ ഘടിപ്പിക്കാവുന്ന അത്യാധുനിക യന്ത്രം ഉടന്‍ കര്‍ഷകര്‍ക്കായി എത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.















