ആംസ്റ്റര്‍ഡാം: ഇന്ത്യക്കെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അനധികൃത കയ്യേറ്റ ശ്രമങ്ങളെ വിമര്‍ശിച്ച് യൂറോപ്യന്‍ യൂണിയന്‍.ഗാല്‍വാന്‍ അതിര്‍ത്തി മേഖലയില്‍ ചൈന അപ്രതീക്ഷിതമായി ഉണ്ടാക്കിയ ഏറ്റുമുട്ടലിനെ തികച്ചും അനാവശ്യം എന്നാണ് യൂറോപ്പ്യന്‍ പ്രതിരോധവിദഗ്ധര്‍ വിശേഷിപ്പിച്ചത്. നിലവിലുണ്ടായ സംഘര്‍ഷം സമാധാന അന്തരീക്ഷ ത്തിനും ഉഭയകക്ഷി ബന്ധത്തിനും ഉലച്ചിലുണ്ടാക്കിയിരിക്കുകയാണെന്നും യൂറോപ്പ് നിരീക്ഷിക്കുകയാണ്.
‘ചൈനയുടെ ആക്രമണവും ഇന്ത്യക്കെതിരായി സുരക്ഷാരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകോപനവും വൈകാരിക പ്രശ്‌നങ്ങളായി മാറിക്കഴിഞ്ഞു. ഇത് ഇരൂകൂട്ടര്‍ക്കുമിടയിലെ സംഘര്‍ഷ സാദ്ധ്യത കൂട്ടിയിരിക്കുകയാണ്.’ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കിയുള്ള യൂറോപ്പിലെ പ്രതിരോധ ഗവേഷണ കേന്ദ്രമാണ് ചൈനയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ചൈന നടത്തുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ പരിമിതികളെ ദുരുപയോഗം ചെയ്യുകയാണ്. ഒരു രാജ്യത്തിന്റെ നിയന്ത്രണരേഖയില്‍ കയറിയുള്ള ഒരു തരത്തിലുള്ള സൈനിക നീക്കവും അംഗീകരിക്കാവുന്നതല്ലെന്നും യൂറോപ്പ് പ്രതിനിധികള്‍ പറഞ്ഞു. സംഘര്‍ത്തില്‍ എത്രപേര്‍ മരണമടഞ്ഞു എന്ന് ചൈന അന്താരാഷ്‌ട്ര സമൂഹത്തെ അറിയിക്കേണ്ടതുണ്ട്. ഇതുവരെ അത്തരം നീക്കം നടക്കാത്തതിലും ദുരൂഹതയുണ്ട്. തായ്‌വാനടക്കം മിക്ക രാജ്യങ്ങളുമായി ചൈന നടത്തിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം തികച്ചും തരംതാണരീതിയിലാണ്. ഇതിനെതിരെ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. ചൈനയ്‌ക്ക് ആഗോള തലത്തില്‍ നിലവിലെ അവസ്ഥ നല്ലതല്ലെന്നും യൂറോപ്പ്യന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.















