ന്യൂയോര്‍ക്ക്: ഹോംങ്കോഗിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തിന് ചൈനയില്‍ യോഗം നടന്നു. ബീജിംഗ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ചൈനയിലെ നിയമവിദഗ്ധന്മാരാണ് യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷാ നിയമം അതേപടി ഹോംങ്കോഗില്‍ നടപ്പാക്കുന്ന വിധമാണ് നിയനിര്‍മ്മാണം നടത്താന്‍ പോകുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോംങ്കോങ്ങില്‍ നിലവില്‍ നടന്നു വരുന്ന ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ചൈന നിയമനിര്‍മ്മാണം നടത്തി അന്താരാഷ്‌ട്ര പിന്തുണ നേടാന്‍ ശ്രമിക്കുന്നത്.
നിയമനിര്‍മ്മാണ ചര്‍ച്ചയില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നത നേതാക്കളും നിയമവിദഗ്ധരുമാണ് പങ്കെടുത്തി രിക്കുന്നത്. ചൈനയുടെ നിയമത്തിന്റെ കരട് രൂപം പുറത്തുവരാന്‍ കാത്തുനില്‍ക്കു കയാണെന്ന് ഹോംങ്കോഗ് പ്രക്ഷോഭം നയിക്കുന്നവര്‍ പറഞ്ഞു. 1997 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന ഹോംങ്കോഗിനെ ഉഭയകക്ഷി തീരുമാനപ്രകാരമാണ് പ്രത്യേക സ്വാതന്ത്യം നല്‍കി ചൈനയെ ഏല്‍പ്പിച്ചത്. ഒരു രാജ്യം രണ്ട് ഭരണക്രമം എന്ന നിലയിലാണ് ഹോംങ്കോഗ് സ്വയംഭരണം നടക്കുന്നത്. കുറ്റവാളികളുടെ വിചാരണകള്‍ മുഴുവന്‍ ചൈനയില്‍ നടത്തണമെന്ന കര്‍ശനമായ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. അമേരിക്കയും ബ്രിട്ടണും പ്രക്ഷോഭകാരികളെ പരോക്ഷമായി പിന്തുണയ്‌ക്കു കയാണ്. ബ്രിട്ടണ്‍ നിലവിലെ ഹോംങ്കോഗ് പൗരന്മാര്‍ക്ക് ബ്രീട്ടീഷ് പൗരത്വം വരെ വാഗ്ദ്ദാനം ചെയ്തുകഴിഞ്ഞു.















