ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഉറി മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരുക്ക്. നിയന്ത്രണ രേഖയില്‍ പെട്രോളിംഗ് നടത്തിയ സൈനികര്‍ക്ക് നേരെ പാക് സൈന്യം വെടിവെയ്‌ക്കുകയായിരുന്നു.
ഉറി ജില്ലയിലെ ഹാജീപൂര്‍ സെക്ടറിലെ നാംബ്ലാ ഗ്രാമത്തിലേക്കാണ് പാക് സൈന്യം വെടി വെച്ചത്. വെടിവെയ്പ്പില്‍ 60 വയസ്സുകാരനും 20 വയസ്സുകാരനുമായ ഗ്രാമീണര്‍ക്കാണ് പരുക്കേ റ്റത്. ബാരാമുള്ള പോലീസ് സൂപ്രണ്ട് അബ്ദുള്‍ ഖയൂമാണ് വിവരങ്ങള്‍ മാദ്ധ്യമങ്ങളോട് വ്യക്ത മാക്കിയത്. പരുക്കേറ്റ രണ്ടുപേരേയും വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ അവസാന ഗ്രാമമായ നാംബ്ലാ ഏറ്റവും വലിയ ഗ്രാമം കൂടിയാണ്. കാശ്മീര്‍ അതിര്‍ത്തിയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്.