ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ . ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഷോപ്പിയാനിലെ പുതുലഡ്‌പോര പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നോളം ഭീകരരെ സേന വളഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസവും ഷോപിയാനിലും പാംപോറിലും സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷോപിയോനില്‍ വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്.
ഇരു പ്രദേശങ്ങളിലുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.















