ബംഗളൂരു: കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ മന്ത്രി കെ.സുധാകറിന്റെ ഭാര്യയ്‌ക്കും മകള്‍ക്കുമാണ് കൊറോണ ബാധയുണ്ടായിരിക്കുന്നത്. എന്നാല്‍ ഒരുമിച്ച് താമസിച്ചിട്ടും മന്ത്രിയ്‌ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും കൊറോബാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പറിയിച്ചു.
“കുടുംബത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നു. ഭാര്യയ്‌ക്കും മകള്‍ക്കുമാണ് കൊറോണ പിടിപെട്ടിരിക്കുന്നത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ആണ്‍മക്കള്‍ക്കും എനിക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്കായി പ്രാര്‍ത്ഥിക്കുന്ന ഏവര്‍ക്കും നന്ദി“ മന്ത്രി സുധാകര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കര്‍ണ്ണാടകയില്‍ ഇതുവരെ 7000 പേര്‍ക്കുമാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. മരണം ആകെ നടന്നിരിക്കുന്നത് 86 ആണെന്നും സംസ്ഥാന ആരോഗ്യവകുപ്പറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തി യിരിക്കുകയാണ്. 2150 പേര്‍ക്കാണ് ഒരാഴ്ചക്കിടെ രോഗം ബാധിച്ചിരിക്കുന്നത്. 51 മരണങ്ങളും ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയതിനാല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ബംഗളൂരു നഗരത്തിലാണ് മരണം കൂടുതല്‍ നടന്നത്.















