ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ എല്ലാ കമ്പനികളോടും ചൈനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നിതി ആയോഗ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളോടാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും ആഗോള സാമ്പത്തിക രംഗത്ത് ചൈനയ്‌ക്കുള്ള മേല്‍കൈ നഷ്ടപ്പെടുന്ന സാഹചര്യത്തിലുമാണ് നിതി ആയോഗിന്റെ മുന്നറിയിപ്പ്. നിതി ആയോഗ് അംഗം വി.കെ.സാരസ്വതാണ് നിര്‍ണ്ണായകമായ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.
ചൈനയില്‍ നിന്നും പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി വിലകുറഞ്ഞ സാധനങ്ങള്‍ വാങ്ങുന്ന കമ്പനികള്‍ ഇന്ത്യയിലുണ്ട്. അത്തരം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം തീരെ താണതായിരിക്കും. ചൈനയില്‍ നിന്നും അത്തരം ഉപകരണങ്ങള്‍ വാങ്ങാതിരിക്കാന്‍ ഉടന്‍ ശക്തമായ തീരുമാനം കൈക്കൊള്ളണമെന്ന നിര്‍ദ്ദേശമാണ് സാരസ്വത് മുന്നോട്ട് വച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ നിര്‍മ്മാണ സ്ഥാപനമായ ഡി ആര്‍ ഡി ഒയുടെ മേധാവി യായി ചുമതല വഹിച്ചിരുന്ന വ്യക്തികൂടിയാണ് സാരസ്വത്.
ആഗോളതലത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. സ്ഥിരം സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികളെ സ്വയം പര്യാപ്തരാക്കു കയാണ് നിലവിലെ ലക്ഷ്യം. അതിനാല്‍ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരമാണ് പ്രതിരോധ ഉപകരണങ്ങളെല്ലാം ഇനി നിര്‍മ്മിക്കുക എന്നും സൈന്യത്തിന്റെ പര്‍ചൈസിംഗ് സമിതി തീരുമാനം എടുത്തിരുന്നു.