വാഷിംഗ്ടണ്‍: ചൈനക്കെതിരായ വികാരം അന്താരാഷ്‌ട്ര തലത്തില്‍ പ്രകടമാക്കി ഇന്ത്യന്‍ വംശജര്‍. അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ സെനറ്റര്‍മാരും മറ്റ് ജനപ്രതിനിധികളുമാണ് പ്രതിഷേധിച്ചത്. ചൈന നടത്തിയ ലഡാക്കിലെ അതിക്രമത്തെ നിന്ദ്യവും ഭീരുത്വവുമായി ട്ടാണ് ഇന്ത്യന്‍ വംശജര്‍ വിശേഷിപ്പിച്ചത്.
അമേരിക്കയിലെ പാര്‍ലമെന്റംഗമായ രാജാ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈന ക്കെതിരെ ശക്തമായി പ്രതികരിച്ചത്. അതിര്‍ത്തികളില്‍ ഇന്ത്യയുടെ ചരിത്രപരമായ പ്രത്യേക തയും അന്താരാഷ്‌ട്ര നിയമങ്ങളുടെ പാലനവും അദ്ദേഹം മറ്റ് പ്രതിനിധികള്‍ക്ക് മുന്നില്‍ എടുത്തുപറഞ്ഞു. എന്നാല്‍ ചൈന എല്ലാ മര്യാദകളും ലംഘിക്കുന്ന നയമാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും രാജാകൃഷ്ണ ചൂണ്ടിക്കാട്ടി.
ഒരു രാജ്യത്തിന്റെ അതിര്‍ത്തി സംബന്ധമായ വിഷയം പരിഹരിക്കാന്‍ അന്താരാഷ്‌ട്ര തല ത്തില്‍ നിരവധി വേദികളുണ്ട്. പരാതികളുള്ള രാജ്യങ്ങള്‍ക്ക് എല്ലാ തെളിവുകളും നിരത്താന്‍ അനുവാദവുമുണ്ട് . എല്ലാ വിഷയങ്ങള്‍ക്കും നയന്ത്രപരമായ നിരവധി ചര്‍ച്ചകള്‍ക്ക് സാധ്യത യുമുണ്ട്. എന്നാല്‍ ഇവയൊന്നും പരിഗണിക്കാതെയാണ് രാത്രിയുടെ മറവില്‍ ചൈന കടന്നു കയറിയത്. ഇന്ത്യന്‍ സൈനികരെ ആക്രമിച്ച സംഭവം തികച്ചും അപലപനീയമാണെന്നും രാജാകൃഷ്ണ കൂട്ടിച്ചേര്‍ത്തു.















