മുംബൈ: മഹാരാഷ്‌ട്രയില്‍ മാതൃകയായി ധാരാവിയിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനം ശ്രദ്ധനേടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ ഇന്നലെ ആകെ രേഖപ്പെടുത്തിയത് 5 പുതിയ കേസ്സുകള്‍ മാത്രമാണെന്ന് മുബൈ ആരോഗ്യവകുപ്പ്. തുടക്കത്തില്‍ അതിവേഗം പടര്‍ന്ന കൊറോണ രോഗബാധയെ ചേരിയില്‍ പിടിച്ചു നിര്‍ത്താ നായെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്.
ഇതുവരെ ധാരാവിയില്‍ 2199 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാത്രമല്ല കഴിഞ്ഞ ഒരാഴ്ച ക്കിടെ ഒരാള്‍ പോലും ധാരാവി മേഖലയില്‍ കൊറോണ മൂലം മരണപ്പെട്ടിട്ടില്ല. ആകെ 81 പേരാണ് ധാരവിയില്‍ ഇതുവരെ മരിച്ചത്. ആകെ ചികിത്സയിലുള്ള 2199 രോഗികളില്‍ 1100 പേര്‍ നിലവില്‍ ആശുപത്രി വിട്ടു. നിലവില്‍ രോഗബാധിതരായി ഉള്ളത് 1018 പേരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മുംബൈ നഗരത്തിനികത്തെ ചേരി പ്രദേശമാണ് ധാരാവി. നിലവിലെ ജനസംഖ്യ ആറരലക്ഷമാണ്. ഏപ്രില്‍ 5 നാണ് ആദ്യ കേസ് ധാരവിയില്‍ കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും കുറവ് കൊറോണ രോഗികളെ ധാരവിയില്‍ കണ്ടെത്തുന്നത്. മഹാരാഷ്‌ട്രയില്‍ ആകെ കൊറോണ ബാധിതര്‍ നിലവില്‍ 1,43,000 ആയിരിക്കുകയാണ്. ആകെ മരണം 6739 ആണ്. രോഗവിമുക്തരാ യവരുടെ എണ്ണം 73,792 ആണെന്നും മഹാരാഷ്‌ട്ര ആരോഗ്യവകുപ്പറിയിച്ചു.















