ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സന്ദേശ പരിപാടി മന്‍ കീ ബാത് ഇന്ന്. 66-ാമത്തെ മന്‍ കീ ബാത് സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താന്‍ പോകുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രക്ഷേപണം നടക്കുക.
രാജ്യം കൊറോണ പ്രതിരോധത്തിന് നടത്തുന്ന പരിശ്രമങ്ങളേയും ജനങ്ങളുടെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളേയും പ്രധാനമന്ത്രി കഴിഞ്ഞ സന്ദേശത്തില്‍ എടുത്തു പറഞ്ഞിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് സന്ദേശം കഴിഞ്ഞതവണയാണ് നല്‍കിയത്. ഇത്തവണ ലഡാക് പോരാട്ട ത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയുടെ സന്ദേശം രാജ്യം ഉറ്റുനോക്കുകയാണ്. ധീരജവാന്മാരുടെ വീരമൃത്യുവും പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ ഭാരതീയ പൗരന്മാരെ എത്തിച്ചതും ഡല്‍ഹിയെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയതും ഈ മാസമാണെന്ന പ്രത്യേകതയുമുണ്ട്.















