ന്യൂഡല്‍ഹി: യുവാക്കളോട് നാടന്‍ കളികളും പരമ്പരാഗത ശീലങ്ങളും തിരികെപ്പിടിക്കാന്‍ ആഹ്വാനം. 66-ാം മത് മന് കീ ബാതില് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം ശക്തമായ സ്വദേശീ ശീലങ്ങളിലേക്ക് മടങ്ങുന്നതിന്റെ നല്ല ലക്ഷണങ്ങളാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടില്‍ യാത്രകള്‍ പരിമിതപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് യുവാക്കള്‍ ചിന്തിക്കണം. കുട്ടികളും യുവജനങ്ങളും പരമ്പരാ ഗതമായ കളികളെ പഠിച്ചെടുക്കണം. കല്ലുകളും കമ്പുകളും ഉപയോഗിച്ച് നൂറുകണക്കിന് കളികള്‍ അറിയാവുന്ന നാടാണിത്. പഞ്ചാബിലും തമിഴ്നാട്ടിലും ഒക്കെ ഒരേ കളികളുണ്ട്. പക്ഷെ പേരുകള്‍ പലതായിരിക്കും. ഇന്നത്തെ തലമുറയ്ക്ക് അത് പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ രീതികള്‍ പരീക്ഷിച്ചുകൂടേ എന്നുംപ്രധാനമന്ത്രി ചോദിച്ചു.
കുട്ടികള്‍ ഇപ്പോള്‍ വീട്ടില്‍ കൂടുതലായി ഇരിക്കുകയാണ്. അവര്‍ക്കൊപ്പം മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഉണ്ട്. അറിവിന്റെ അക്ഷയഖനികളാണ് പഴയ തലമുറ. കുട്ടികള്‍ മാതാപിതാക്കളുടെ മൊബൈല്‍ അനുവാദത്തോടെ എടുത്ത് മുത്തച്ഛന്റേയും മുത്തശ്ശി യുടേയും കുട്ടിക്കാലത്തെ അനുഭവം മാദ്ധ്യമപ്രവര്‍ത്തകര്‍ നടത്തുന്നതു പോലെ അഭിമുഖം നടത്തി റെക്കോഡ് ചെയ്യുക. എത്ര പുതിയ കാര്യങ്ങള്‍ പഠിക്കാനാകുമെന്ന് അപ്പോഴറിയാം എന്നും പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞു.















