സെറാജെവോ : പാകിസ്താനിൽ നിന്നും ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നെന്ന് ബോസ്നിയൻ സർക്കാർ. ഇതിനെ തുടർന്ന് ബോസ്നിയ പാകിസ്താൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് പാകിസ്താൻ സ്വദേശികളെ പിടികൂടിയതോടെയാണ് ശക്തമായ ഇടപെടലുമായി സർക്കാർ രംഗത്തെത്തിയത്.
എന്നാൽ ബോസ്നിയൻ സർക്കാരുമായി സഹകരിക്കാൻ പാകിസ്താൻ വിസമ്മതിച്ചു. പിടിയിലായ ഭീകരരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നൽകാനാണ് പാക് സർക്കാർ വിസമ്മതിച്ചത്. ആയിരക്കണക്കിന് പാകിസ്താൻ സ്വദേശികളാണ് അനധികൃതമായി ബോസ്നിയയിലേക്ക് കടക്കുന്നത്. മദ്ധ്യ യൂറോപ്പിലേക്കുള്ള ഒരു ഇടത്താവളമായി ആണ് ഭീകരർ ബോസ്നിയയെ ഉപയോഗിക്കുന്നതെന്ന് ബ്രിട്ടീഷ് പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ബ്രിട്ടനിൽ പാക് വംശജരുടെ നേതൃത്വത്തിലുള്ള മതമൗലികവാദം ശക്തിപ്രാപിക്കുന്നതായി നേരത്തെ തന്നെ വ്യക്തമായതാണ്. പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനം നടത്തി ഭീകരവാദത്തിന് ഉപയോഗിക്കുന്ന പാക് സംഘങ്ങളും സജീവമാണ്.















