ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫേൽ യുദ്ധവിമാനങ്ങളിൽ ആറെണ്ണം ജൂലായ് മാസത്തിൽ ഇന്ത്യയിലെത്തും. സർവ്വസജ്ജമായ വിമാനങ്ങളാണ് എത്തുന്നത്. അതിർത്തിയിൽ ചൈനയുമായി സംഘർഷം രൂക്ഷമായിരിക്കെ റഫേൽ എത്തുന്നത് വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കും.
വ്യോമ – വ്യോമ മിസൈലായ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈൽ ഘടിപ്പിച്ച റഫേലാണ് എത്തുന്നത്. സുരക്ഷ കാരണങ്ങളാൽ റഫേലിലെ മറ്റ് ചില ആയുധങ്ങൾ അജ്ഞാതമാണ്. ആദ്യ ഗഡുവായി നാല് വിമാനങ്ങൾ നൽകാമെന്നായിരുന്നു ഫ്രാൻസ് സമ്മതിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ പ്രത്യേക ആവശ്യം മുൻനിർത്തി ആറ് റഫേൽ വിമാനങ്ങൾ എത്തിക്കാമെന്ന് ഫ്രാൻസ് സമ്മതിച്ചിട്ടുണ്ട്. ജൂലായ് 27 നകം വിമാനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രൺ ആണ് ആദ്യ റഫേൽ വിമാനം പറത്തുന്നത്. ഫ്രഞ്ച് പൈലറ്റും ഒപ്പമുണ്ടാകും.















