അക്സായി ചിൻ ആദ്യം ചുവന്ന നാൾ...!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അക്സായി ചിൻ ആദ്യം ചുവന്ന നാൾ…!

ഹോട്ട്സ്പ്രിങ്ങിലെ ബലിദാനം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 08:00 am IST
FacebookTwitterWhatsAppTelegram

ഇന്ന് അക്സായി ചിൻ ഒരു പാേരാട്ട ഭൂമിയാണ്. ലാേകത്തിലെ തന്നെ രണ്ടു വലിയ സെെന്യങ്ങൾ നേർക്കുനേർ നിൽക്കുന്ന മഞ്ഞു പീഠഭൂമി! ചെെനയുമായുള്ള 62-ലെ യുദ്ധവും, 67-ലെ ഏറ്റുമുട്ടലുകളും പിന്നീട് നടന്ന അസംഖ്യം കടന്നുകയറ്റ ശ്രമങ്ങളും, അരുണാചലിലേതുൾപ്പെടെ, നമുക്ക് പരിചിതമാണ്. എന്നാൽ ചൈനയുമായി ആദ്യം ഏറ്റുമുട്ടിയത്  കരസേനയല്ല എന്നുള്ള വിവരം പലർക്കും അന്യമാണ്.

വർഷം 1959. ചെെന അക്സായി ചിൻ മേഖലയിൽ റാേഡുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് മൂന്നു നാലു വർഷങ്ങളായി. കേന്ദ്രസർക്കാരിന് ഇതേപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും ചൗ എൻ ലായിയും താനും തമ്മിലുള്ള ഇരിപ്പുവശം പരിഗണിച്ച് നെഹ്രു സെെന്യത്തെ മേഖലയിൽ വിന്യസിക്കാൻ വിസ്സമതിച്ചു. അതിനാൽ അതിർത്തിയിൽ പട്രാേളിങ്ങ് നടത്തിയിരുന്നത് ഇന്റലിജൻസ് ബ്യൂറോയും, സി.ആർ.പി.എഫും സംയുക്തമായി ഇന്ത്യൻ ബോർഡർ ടാസ്ക് ഫോഴ്സ് (IBTF) എന്ന പേരിൽ ആയിരുന്നു.

1959 ഒക്റ്റോബർ 20ന് അതിർത്തിയിൽ ചെെനീസ് പട്ടാളത്തിന്റെ നീക്കങ്ങളെക്കുറിച്ച് മേഖലയിലെ  IB DCIO കരം സിംഗിന് വിവരം ലഭിച്ചു. തന്റെ കീഴിലുളള ഫാേഴ്സിനെ രണ്ടായി തിരിച്ച് അദ്ദേഹം പട്രോളിങ് ആരംഭിച്ചു. ഏതാണ്ട് 24 മണിക്കൂറിന് ശേഷം പട്രോളിങ്ങ് സംഘങ്ങൾ തിരിച്ച് ക്യാമ്പിലെത്തി. പക്ഷെ രണ്ടാം സംഘത്തിലെ രണ്ടു ജവാൻമാരും ഒരു പാേർട്ടറും മിസ്സിങ്ങ്! അവർക്കു വേണ്ടി കരം സിംഗിന്റെയും CRPF DSP എസ്.പി ത്യാഗിയുടെയും നേതൃത്വത്തിൽ 20 സി.ആർ.പി.എഫ് ഭടൻമാർ തിരച്ചിൽ ആരംഭിച്ചു.

ഒക്റ്റോബർ 1 ന് തിരച്ചിൽ സംഘം അക്സായി ചിന്നിലെ ഹാേട്ട് സ്പ്രിങ് എന്ന സ്ഥലത്തെത്തി. എന്നാൽ അവിടെയുളള ഉയർന്ന കുന്നുകളിലാെക്കെ യന്ത്രത്താേക്കുകളുമായി കാത്തിരുന്ന ചെെനീസ് സെെനികരാണ് അവരെ എതിരേറ്റത്! പിന്നീട് നടന്നത് ചരിത്രം. വെറും ഇരുപത് പാേലീസുകാർ ചേർന്ന് അത്യാധുനിക ആയുധങ്ങളുമായി എത്തിയ സാമാന്യം വലിയ സേനയെ പ്രതിരാേധിച്ചു. അതും മണിക്കൂറുകൾ! പത്ത് സി.ആർ.പി.എഫുകാർ ആ മഞ്ഞിൽ പിടഞ്ഞുവീണു. കരം സിങ് ഉൾപ്പെടെ 5 പാേലീസുകാർ ചെെനീസ് സെെന്യത്തിന്റെ പിടിയിലായി. അതുവരെ വീര്യത്താേടെ പാേരാടിയ DSP ത്യാഗി ബാക്കിയുള്ള സെെനികരെയും കാെണ്ട് പിൻവാങ്ങി. ചെെനീസ് സെെന്യവും തടവുകാരെയും കാെണ്ട് പിൻവലിഞ്ഞു. പിന്നീടുള്ള എട്ടു ദിവസം കാെടും പീഡനത്തോടുകൂടിയുളള ചാേദ്യം ചെയ്യലുകൾക്കാണ് കരം സിങും കൂട്ടരും വിധേയരായത്. ഒടുവിൽ നയതന്ത്രതലത്തിലുളള ചർച്ചകളെത്തുടർന്ന് ഒക്ടോബർ 29 ന് അവരെ സ്വതന്ത്രരാക്കി.

ഹോട്ട് സ്പ്രിങ്ങിലെ ആ പാേരാട്ടം ഇന്ത്യൻ പാേലീസ് സേനകളെ സംബന്ധിച്ചിടത്താേളം അഭിമാനവും രോമാഞ്ചവുമാണ്. ഒരു പ്രൊഫഷണൽ  സെെന്യത്തെ മണിക്കൂറുകളോളം  പ്രതിരാേധിച്ച ആ ധീരൻമാരുടെ ഓർമ്മയ്‌ക്കായി ഒക്ടോബർ 21 ‘പാെലീന് അനുസ്മരണ ദിനം’ (Police Commemoration Day) ആയി രാജ്യത്തെ പാെലീസ് സേനകൾ ആചരിക്കുന്നു.

  • 2018-ലെ അനുസ്മരണ ദിനത്തിൽ ഹാേട്ട് സ്പ്രിങ് ബലിദാനികൾക്കായുള്ള 30 മീറ്റർ ഉയരമുള്ള ഗ്രാെനെെറ്റ് ശിലാസ്മാരകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മാേദി അനാച്ഛാദനം ചെയ്തു. ഒപ്പം നാഷണൽ പാെലീസ് മ്യൂസിയത്തിന്റെ ഉദ്ഘാടനവും…
Tags: india-china borderCRPF
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies