കട്ടക്: ഒഡീഷയില്‍ മകന്റെ മരണത്തിന് മണിക്കൂറുകള്‍ക്കകം മാതാപിതാക്കളും മരിച്ച നിലയില്‍. ഒഡീഷയിലെ ഗന്‍ജാം ജില്ലയിലാണ് കൊറോണ ബാധയുടെ ഭീതിയില്‍ ഒരു കുടുംബം മരണത്തിന് കീഴടങ്ങിയത്. ഏക മകന്‍ കൊറോണ ബാധിച്ച് മരണമടഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് മാതാപിതാക്കള്‍ ജീവനൊടുക്കിയത്.
രാജ്കിശോര്‍ സത്പതി, ഭാര്യ സുലോചനാ സത്പതി എന്നിവരാണ് മരണപ്പെട്ടത്. ഗന്‍ജാം ജില്ലയിലെ നാരായണപുര്‍സാസന്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. 27 വയസ്സുകാരനായ ഇവരുടെ മകനാണ് കൊറോണ ബാധിച്ച് മരിച്ചത്. അദ്ധ്യാപകനായിരുന്ന ഇയാള്‍ ഭൂബനേശ്വറിലെ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.
വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചയാള്‍ വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായി രുന്നു.ശ്വസകോശസംബന്ധമായി രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ച തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏക മകന്റെ മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.














