ആളുകള്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ നിന്റെ മുഖമൊന്നു വാടിയല്ലോ, കണ്ണിനടിയില്‍ കറുപ്പ് വന്നിട്ടുണ്ടല്ലോ എന്നുപറഞ്ഞാല്‍ ഏതൊരു സ്ത്രീയുടേയും ആത്മവിശ്വാസം ഒന്നു കുറയും. അങ്ങനെയൊന്നുമല്ലെന്ന് നമ്മള്‍ എത്ര പറഞ്ഞാലും വീട്ടില്‍ ചെന്ന് കണ്ണാടിയുടെ മുന്നില്‍ നിന്ന് മുഖം നോക്കാത്തവർ ഉണ്ടാകില്ല അതുറപ്പാണ്. ലോക്ഡൗണ്‍ ആയതോടുകൂടി ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചു. തുറക്കാന്‍ അനുമതി ഉണ്ടായിട്ടും പലതും ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. എന്നാല്‍ എന്തിനാണ് മുഖസൗന്ദര്യം കൂട്ടാന്‍ അല്ലെങ്കില്‍ മുഖത്തെ പാടുകള്‍ നീക്കാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങുന്നത.വിപണിയില്‍ ലാഭത്തിനുവേണ്ടി വിറ്റഴിക്കുന്ന പരസ്യങ്ങളില്‍ വിജയിച്ച സൗന്ദര്യ വര്‍ധന വസ്തുക്കള്‍ വാങ്ങികൂട്ടി കാശും സമയവും മുഖ സൗന്ദര്യവും കളയണം. വീട്ടിലുള്ള നാടന്‍ ശൈലി ഉപയോഗിച്ച് മുഖത്തെ കുരുക്കളും കറുത്ത പാടുകളും നീക്കം ചെയ്തൂടെ? സംശയമില്ല നീക്കാം ഒന്ന് പരീക്ഷിച്ചു നോക്കൂ കുറച്ചൂ നാടന്‍ ടിപ്‌സ്.
1.തൈരും ചെറുനാരങ്ങാനീരും കൂട്ടിയോജിപ്പിച്ച് ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുഖത്ത് പുരട്ടുക മാറ്റം കാണാം.
2.പാലും നാരങ്ങാനീരും ഉപയോഗിച്ച് മുഖത്ത് പുരട്ടുക കറുത്തപാടുകള്‍ ഇല്ലാതാക്കാം.
3.കറ്റാര്‍വാഴയുടെ ഉള്ളിലെ ജെല്ലെടുത്ത് നാരങ്ങാനീരില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുക.
4.കാപ്പി പൊടിയും തൈരും നാരങ്ങാനീരും റോസ്‌വാട്ടറും സമം എടുത്ത് ഫെയ്‌സ് പാക്ക് തയ്യാറാക്കാം.
5.ആര്യവേപ്പില്ല നന്നായി അരച്ച് മുഖത്ത് പുരട്ടുക ഇത് ചുവപ്പു നിറത്തിലുള്ള മുഖക്കുരു ഇല്ലാതാക്കുന്നു.
6.മുരിങ്ങയില നന്നായി അരച്ച് മുഖത്തിടുന്നത് മുഖത്തെ ചെറിയ കുരുക്കള്‍ ഇല്ലാതാക്കുന്നു.
7.ദിവസം ആവി പിടിക്കുന്നത് അത് മുഖകാന്തി വര്‍ധിക്കാന്‍ കാരണമാകുന്നു.
8.തേനും നാരങ്ങാനീരും കണ്ണിനടിയില്‍ തേക്കുന്നത് കറുപ്പ് നിറം അകറ്റുന്നു.
9.നന്ത്യാര്‍വട്ടത്തിന്‍ പൂവ് പിഴിഞ്ഞ നീര് കണ്ണിനടിയില്‍ തേക്കുന്നത് കറുപ്പുനിറം ഇല്ലാതാക്കുന്നു.
10.പഴുത്ത പപ്പായ കുരു കളഞ്ഞ് മുഖത്ത് പുരട്ടുക.
ഒരു ദിവസം ചെയ്യുന്നതിലൂടെ ബ്യൂട്ടിപാര്‍ലറില്‍ നിന്നുളള തിളക്കം കിട്ടണമെന്നില്ല. എന്നാല്‍ മാറ്റം എന്തായാലും ഉണ്ടാകുമെന്നത് ഉറപ്പ്. ഇവ ഓരോന്നും ഉപയോഗിക്കുന്നത് മുഖ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ. എല്ലാം ഔഷധഗുണമുള്ളവയാണ്. മുഖത്തെ ആരോഗ്യ പൂര്‍ണമായി എപ്പോഴും നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു. ദിവസവും ഇതിലേതെങ്കിലുമൊന്ന് പരീക്ഷിക്കുന്നത് നന്നായിരിക്കും ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന മാര്‍ഗങ്ങളാണിവ. ഇതിന് അധിക സമയമോ പണമോ വേണ്ട. വീട്ടില്‍ തന്നെ എളുപ്പം ചെയ്യാവുന്ന മാര്‍ഗങ്ങളാണിവ. ഒന്നു പരീക്ഷിച്ചു നോക്കൂ മാറ്റം അനുഭവിച്ചറിയാം.















