മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് സെല്‍റ്റാ വിഗോ. മറ്റ് മത്സരങ്ങളില്‍ സെവില്ലയും വലന്‍സിയയും ജയം നേടി. ഇന്നു നടന്ന മത്സരത്തിലാണ് കരുത്തരായ അത്‌ലറ്റികോയ്‌ക്ക് സമനില വഴങ്ങേണ്ടിവന്നത്. സെര്‍റ്റാ വിഗോയാണ് 1-1ന് സമനില പിടിച്ചത്. കളിയുടെ ആദ്യ നിമിഷത്തില്‍ അല്‍വാരോ മൊറാത്തയിലൂടെയാണ് മാഡ്രിഡ് അതിവേഗ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ സെല്‍റ്റ ഗോള്‍ തിരിച്ചടിച്ചു. അത്‌ലറ്റികോ മാഡ്രിഡ് നിലവില്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ സെവില്ല ഏക ഗോളിന് ഈബറിനെ തോല്‍പ്പി ച്ചു.സെവില്ലയുടെ സൂപ്പര്‍താരം ലൂക്കാസ് ഒക്കാപോസാണ് 56-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. എല്ലാ പൊസിഷനിലും ഇറങ്ങിക്കളിക്കുന്ന താരം എന്ന നിലയില്‍ ഒക്കാമ്പോസ് ഏറെ ജനപ്രീയനാണ്. മികച്ച ഗോളിയായും ഒക്കാമ്പോസ് കളത്തിലിറങ്ങിയിരുന്നു. ലീഗില്‍ സെവില്ല നാലാം സ്ഥാനത്താണുള്ളത്.
രണ്ടാം മത്സരത്തില്‍ വലന്‍സിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വല്ലാഡോലിഡിനെ പരാജയപ്പെടുത്തി. 30-ാം മിനിറ്റില്‍ മാക്‌സി ഗോമസാണ് വലന്‍സിയക്കായി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് 47-ാം മിനിറ്റില്‍ വല്ലാഡോലിഡ് തിരിച്ചടിച്ചു. എന്നാല്‍ കളിയുടെ അവസാനനിമിഷം ലീ കാംഗിലൂടെ വലന്‍സിയ വിജയഗോള്‍ നേടി. ലീഗില്‍ വലന്‍സിയ 8-ാം സ്ഥാനത്താണുള്ളത്.















