കറാച്ചി: ഏഷ്യാ കപ്പ് ഈ വര്‍ഷം ചിന്തിക്കുന്നത് തന്നെ അപകടമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ആദ്യം ഏഷ്യാകപ്പ് ക്രിക്കറ്റ് നടത്താന്‍ ഒരുക്കമാണെന്നും ശ്രീലങ്കയുമായി കൈകോര്‍ക്കുമെന്നും പാകിസ്താന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്നലെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഏഷ്യാ കപ്പ് ടി20 ടൂര്‍ണ്ണമെന്റ് നടത്തല്‍ സാധ്യമല്ലെന്ന് പറഞ്ഞതോടെയാണ് പാകിസ്താനും മലക്കംമറിഞ്ഞത്. പി.സി.ബി പുതിയ അധ്യക്ഷന്‍ ഇഷാന്‍ മാനിയാണ് ഏഷ്യാ കപ്പ് ഈ വര്‍ഷം നടത്തുന്നത് തന്നെ അപകട മാണെന്ന മുന്നറിയിപ്പുമായി രംഗത്തുവന്നത്. തീരുമാനത്തില്‍ രാഷ്‌ട്രീയം ഒന്നും ഇല്ലെന്നും മാനി വ്യക്തമാക്കി.
2022ല്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ ഒരുക്കമാണെന്നും പാകിസ്താന്‍ മുന്നേ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തവര്‍ഷം നടത്താന്‍ തയ്യാറാണെന്നാണ് ശ്രീലങ്ക അറിയിച്ചിരിക്കുന്നത്. വരുന്ന സെപ്തം ബറില്‍ കൊറോണ കാലത്തെ ക്രിക്കറ്റ് മുരടിപ്പ് മാറ്റാന്‍ തങ്ങള്‍ ആതിഥേയരാകാമെന്ന അവകാശവാദം പാകിസ്താന്‍ ഉന്നയിച്ചതിന് പിറകേയാണ് ഗാംഗുലി ഏഷ്യാ കപ്പ് ഉപേക്ഷിക്കു കയാണെന്ന് പ്രസ്താവന ഇറക്കിയത്. ആറു ടീമുകള്‍ മത്സരിക്കുന്ന വിധമാണ് ടി20 ഏഷ്യാകപ്പെന്ന ആശയം ഉരുത്തിരിഞ്ഞത്.















