ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്രസഭയില്‍ പാകിസ്താന്റെ ഭീകര പ്രവര്‍ത്തനം തുറന്നുകാട്ടി ഇന്ത്യ രംഗത്ത്. നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്‌ട്ര രക്ഷാ സമിതിയുടെ ചര്‍ച്ചയിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ടാണ് ലോകരാജ്യങ്ങള്‍ നിങ്ങളെ ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കുന്നത് എന്ന ചോദ്യമാണ് ഇന്ത്യന്‍ പ്രതിനിധി ഉന്നയിച്ചത്.
ദക്ഷിണേഷ്യയിലെ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് പാകിസ്താനിലെ ലഷ്‌ക്കറും ജയ്‌ഷെ മുഹമ്മദുമാണ്. അഫ്ഗാനിസ്ഥാന്റെ ആരോപണവും ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താനെ ഭീകരതയുടെ പ്രഭവ കേന്ദ്രമായും ഭീകരരുടെ സ്വര്‍ഗ്ഗരാജ്യം എന്നും വിളിക്കാന്‍ തുടങ്ങിയതും ഇന്ത്യ എടുത്തുപറഞ്ഞു.
ആഗോളതലത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി നടക്കുന്ന ഓണ്‍ലൈന്‍ യോഗ ത്തിലാണ് ഇന്ത്യ ശക്തമായി പ്രതികരിച്ചത്. ഇന്ത്യയുടെ പ്രതിനിധിയായ മഹാവീര്‍ സിഗ് വിയാണ് ചോദ്യം ഉന്നയിച്ച് പാകിസ്താനെ പ്രതിക്കൂട്ടിലാക്കിയത്. ഇന്ത്യ ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും കൊറോണ പ്രതിരോധ സാധനങ്ങള്‍ എത്തിക്കുന്നതിനിടയിലും പാകിസ്താന്റെ അതിര്‍ത്തികടന്നുള്ള ഭീകരതക്കെതിരേയും പൊരുതേണ്ട അവസ്ഥയിലാണെന്ന് ഇന്ത്യ ലോകരാഷ്‌ട്രങ്ങളോടായി പറഞ്ഞു.
‘ഇന്ന് എല്ലാവരും ആഗോള മഹാമാരിക്കെതിരെ പൊരുതുന്നു. എന്നാല്‍ ഞങ്ങളുടെ അയല്‍രാജ്യമായ പാകിസ്താനാകട്ടെ അതിനേക്കാള്‍ ഭയാനകമായ ഭീകരതയുടെ വൈറസ് കടത്തിവിടാന്‍ ശ്രമിക്കുകയാണ്’ മഹാവീര്‍ സിഗ്‌വി പറഞ്ഞു.
അല്‍ ഖ്വയ്ദയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ അമേരിക്കയെ സഹായിച്ചു എന്ന് പറയുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ എന്തിനാണ് ഒസാമാ ബിന്‍ ലാദനെ ബലിദാനിയായി പ്രഖ്യാപിച്ചതെന്നും സിഗ്‌വി ചോദിച്ചു. പാകിസ്താനിലെ ന്യൂനപക്ഷങ്ങളായ സിഖ്, അഹമ്മദീയ മുസ്ലീം, ക്രിസ്ത്യാനികള്‍, ഷിയാകള്‍, പഷ്തൂണുകള്‍ സിന്ധികള്‍, ഹസാരകള്‍, ബലൂചുകള്‍ എല്ലാവരും പാക് ഭരണകൂടത്തിന്റേയും ഭീകരന്മാരുടേയും നിരന്തരം ഉപദ്രവം സഹിക്കുകയാണെന്നും ഇന്ത്യ തെളിവു നിരത്തി സമര്‍ത്ഥിച്ചു.















