ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയിലെ പ്രകോപനത്തിന് ശേഷം ഇന്ത്യ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ സമാധാന സന്ദേശവുമായി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാന പരമായി പരിഹരിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സുന്‍ വെയ്‌ദോംഗ് പറഞ്ഞു. ചൈനയുമായി കൂടുതല്‍ മേഖലകളിലുള്ള പങ്കാളിത്തം
ഇന്ത്യ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ചൈനീസ് അംബാസഡറിന്റെ പ്രതികരണം
ഇന്ത്യയും ചൈനയും ശത്രുക്കളല്ല മറിച്ച് പങ്കാളികളാണ്. സമാധാന പരമായുള്ള ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും സ്വീകാര്യമായ പരിഹാരം കണ്ടെത്തണം. ഇതുവഴി അതിര്‍ത്തിയിലെ സമാധാനം വീണ്ടെടുക്കണമെന്നും ചൈനീസ് അംബാസഡര്‍ പറഞ്ഞു.
നേരത്തെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ഷി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് അംബാസഡര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന ശ്രമങ്ങളുമായി ചൈന രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് ശേഷമാണ് ചൈന ധാരണ പ്രകാരം സംഘര്‍ഷ മേഖലകളില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ആരംഭിച്ചത്.