ഭോപ്പാല്‍: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വികാസ് ദുബെയെ സഹായിച്ച രണ്ടു മധ്യപ്രദേശ് നിവാസികള്‍ പോലീസിന്റെ പിടിയിലായി. ഇതിനിടെ വികാസ് ദുബെയുമായി ബന്ധപ്പെട്ട എല്ലാ സഹായികളേയും തിരയുന്നതിനിടെയാണ് രണ്ടു പേര്‍കൂടി പിടിയിലായത്. മധ്യപ്രദേശിലേക്ക് ഒളിച്ചുകടന്ന വികാസ് ദുബെടക്കമുള്ളവര്‍ക്ക് നാലുദിവസം താമസിക്കാന്‍ സഹായിച്ചവരെന്നു കരുതുന്ന രണ്ടു പേരെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഗ്വാളിയോര്‍ സ്വദേശികളാണിവര്‍. ഓം പ്രകാശ് പാണ്ഡെയും അനില്‍ പാണ്ഡെയുമാണ് പിടിയിലായത്. ദുബെയുടെ സഹായികളായ ശശികാന്ത് പാണ്ഡെയും ശിവം ദുബെയും താമസിച്ചിരുന്നത് ഇവരുടെ സംരക്ഷണത്തിലായിരുന്നുവെന്നും പോലീസ് കണ്ടെത്തി യതായി കാന്‍പൂര്‍ ഐ.ജി. ജെ.എന്‍.സിംഗ് പറഞ്ഞു. ആകെ 21 പേരെയാണ് പോലീസ് പട്ടികയില്‍പെടുത്തിയിരിക്കുന്നത്.
എട്ടു പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ അധോലോക ഗുണ്ട വികാസ് ദുബെ ഇന്നലെയാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉജ്ജയിനിയിലെ മാഹാകാ ലേശ്വര്‍ ക്ഷേത്രത്തില്‍ നിന്നും പിടികൂടിയ വികാസ് ദുബെയെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറിയ ശേഷമാണ് കാന്‍പൂരിലേക്കുള്ള യാത്രക്കിടെ ദുബെ രക്ഷപെടാന്‍ ശ്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയത്.