കാന്‍പൂര്‍: പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ സമ്പത്ത് ഞെട്ടിപ്പിക്കുന്നത്. ശതകോടീശ്വരനായി മാറിയ വികാസ് ദുബെയ്‌ക്കുള്ളത് ദുബായിലും തായ്‌ലന്റിലും ആഡംബര വീടുകളെന്ന് കണ്ടെത്തല്‍. ഒപ്പം കാന്‍പൂരില്‍മാത്രം 11 വീടുകളും 16 ഫ്‌ലാറ്റുകളുമുണ്ടെന്നും പോലീസ് കണ്ടെത്തി.
ഓരോ കുറ്റകൃത്യങ്ങള്‍ക്കുമായി ലക്ഷങ്ങള്‍ വാങ്ങിയെടുക്കുന്ന ദുബെ സ്വത്തുക്കളെല്ലാം കുടുംബാംഗങ്ങളുടേയും അനുയായികളുടേയും പേരില്‍ ബിനാമി ഇടപാടു നടത്തിയാണ് സ്വന്തമാക്കിയതെന്നും പോലീസ് പറഞ്ഞു.ദുബായിയിലും തായ്‌ലാന്റിലും സ്ഥിരം സന്ദര്‍ശകനാണ് ദുബെ. 14 രാജ്യങ്ങളില്‍ സ്ഥിരമായി പോകുന്ന ദുബെയ്‌ക്കൊപ്പം നിരവധി രാഷ്‌ട്രീയ നേതാക്കളും പോലീസുദ്യോഗസ്ഥരും വിദേശയാത്ര നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിക്കഴിഞ്ഞു. ഈയിടെ ലഖ്‌നൗവില്‍ മാത്രം 20 കോടിയുടെ ബംഗ്ലാവ് വാങ്ങിയതായും കണ്ടെത്തിയിരിക്കുകയാണ്.















