മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീനിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ രണ്ടു സെഞ്ച്വറികളുടെ മികവോടെയാണ് ഇംഗ്ലണ്ട് 9ന് 469 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തത്. ഓപ്പണര്‍ ഡോം സിബ്ലേ(120), ബെന്‍ സ്‌റ്റോക്‌സ്(176) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കരീബിയന്‍ പേസ് നിരക്കെതിരെ ഇംഗ്ലണ്ട് 469 റണ്‍സ് എന്ന നിലയിലേയ്‌ക്ക് എത്തിയത്. വിന്‍സീസിനായി ചെയ്‌സ് 5 വിക്കറ്റുകളും കീമര്‍ റോച്ച് 2 വിക്കറ്റുകളും വീഴ്‌ത്തി.
ഇന്നലെ 3 വിക്കറ്റിന് 207 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് സിബ്ലിയും സ്റ്റോക്‌സും ചേര്‍ന്നുള്ള 134 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് രക്ഷയായത്. മറ്റു ബാറ്റ്‌സ്മാന്‍മാരിലാര്‍ക്കും 40 റണ്‍സിന് മുകളിലെടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഇംഗ്ലണ്ടിന് ക്ഷീണമായി. സിബ്ലേ 372 പന്തുകളിലാണ് 120 റണ്‍സ് നേടിയത്. ആദ്യ ടെസ്റ്റില്‍ കാണിച്ച സ്ഥിരത നിലനിര്‍ത്തിയ സ്റ്റോക്‌സ് 356 പന്തുകളിലാണ് 176 റണ്‍സ് നേടിയത്. സിബ്ലേയെ ചെയ്‌സും സ്റ്റോക്‌സിനെ കീമര്‍ റോച്ചുമാണ് പുറത്താക്കിയത്.
രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലാണ്. കാംപെല്ലിന്റെ(12) വിക്കറ്റാണ് നഷ്ടപ്പെട്ടത്. ബ്രാത്വെയ്റ്റ്(6), ജോസഫ്(14) എന്നിവരാണ് ക്രീസില്‍.















