പനജി: കൊറോണ പ്രതിസന്ധിയെ സമര്‍ത്ഥമായി നേരിടുന്നതില്‍ കാണിക്കുന്ന ഭരണസാമര്‍ത്ഥ്യത്തിന് ഗോവയ്‌ക്ക് അംഗീകാരം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് ഗോവ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാണെന്നും കൊറോണ പ്രതിരോധപ്രവര്‍ത്തനം വിജയകരമാണെന്നും നദ്ദ പറഞ്ഞു.
‘ഗോവ സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബി.ജെ.പി മാതൃകാപരമായി കാണുന്നു. സംസ്ഥാനത്തെ മന്ത്രിസഭയ്‌ക്ക് എല്ലാവിധ പിന്തുണകൊടുത്ത ബി.ജെ.പി സംസ്ഥാന ഘടകത്തേയും അധ്യക്ഷന്‍ സദാനന്ദ് താനാവാഡയേയും അഭിനന്ദിക്കുന്നു.’ നദ്ദ അഭിനന്ദന സന്ദേശത്തിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ കൊറോണ വ്യാപനം ആകെ 4027 ലേയ്‌ക്ക് പിടിച്ചുനിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ. നിലവില്‍ രോഗമുള്ളവരുടെ എണ്ണം 1552 മാത്രമാണ്. 2449 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണം 26 പേര്‍ക്കുമാത്രമാണ് സംഭവിച്ചതെന്നതും ഗോവയെ ഏറെ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ദേശീയ മാദ്ധ്യമങ്ങളും കാണുന്നത്.















