കാന്‍പൂര്‍: വികാസ് ദുബെയുടെ ഗതിവരാതിരിക്കാന്‍ ഇളയമകനോട് പോലീസില്‍ കീഴടങ്ങാന്‍ ഉപദേശിച്ച് അമ്മ. വികാസ് ദുബെയുടെ സഹോദരന്‍ ദീപ് പ്രകാശ് ദുബയേയും ഉത്തര്‍പ്രദേശ് പോലീസ് തിരയുകയാണ്. ഈ സാഹചര്യത്തിലാണ് ഇളയ മകനോട് നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അമ്മ സരളാ ദേവി വാർത്തകളിൽ ഇടംപിടിക്കുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കാൻപൂരിലെ കൊടും കുറ്റവാളി വി കാസ് ദുബെ കൊല്ലപ്പെട്ടത്.
ബിക്രൂ ഗ്രാമത്തിലെ വികാസ് ദുബെയുടെ വീട് റെയ്ഡു ചെയ്യുന്ന സമയത്ത് സഹോദരന്‍ ദീപ് പ്രകാശും ഉണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. നിലവില്‍ ദീപ് പ്രകാശ് ഒളിവിലാണ്. ദീപിനോടും കുടുംബത്തോടും നാട്ടിലേയ്‌ക്ക് മടങ്ങിവരാനും പോലീസിന് മുന്നില്‍ കീഴടങ്ങാനുമാണ് അമ്മയുടെ അപേക്ഷ. നിയമത്തിന് മുന്നില്‍ കീഴടങ്ങുന്നതാണ് സ്വന്തം സുരക്ഷയ്‌ക്ക് നല്ലതെന്ന് സരളാദേവി മകനെ ഉപദേശിക്കുന്നു. വികാസ് ദുബെയുടെ മരണാന്തര ചടങ്ങിലും സരളാ ദേവി പങ്കെടുത്തിരുന്നില്ല.















