ന്യൂഡല്‍ഹി: കാര്‍ഗിലില്‍ ഇന്ത്യന്‍ സേന പാക് സൈന്യത്തിനെതിരെ നടത്തിയ പോരാട്ട വിജയത്തിന്റെ സ്മരണ രാജ്യം ഇന്ന് പുതുക്കുന്നു. 21-ാം വാര്‍ഷികമാണ് ഇന്ത്യന്‍ ജനത ആഘോഷിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ദേശീയ സൈനിക സ്മാരകത്തിലും മറ്റ് വിജയസ്മാരകങ്ങളിലും ചടങ്ങുകള്‍ നടക്കും.















