ഇന്ത്യയിലേക്കെത്തുന്ന അഞ്ച് റഫേൽ വിമാനങ്ങളുടെ പൈലറ്റുമാരുടെ ചിത്രങ്ങൾ വ്യോമസേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ആ സൂപ്പർ ഫൈറ്റർ വിമാനങ്ങളുടെ പൈലറ്റുമാരിൽ ഒരാൾ മലയാളിയാണെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച.
വ്യോമസേന പുറത്തുവിട്ട ചിത്രത്തിൽ നിന്ന് സുഹൃത്തുക്കൾ ആണ് മലയാളിയായ വൈമാനികനെ തിരിച്ചറിഞ്ഞത്. വൈകാതെതന്നെ വാട്‌സാപ് സന്ദേശങ്ങളായും മറ്റും ഈ വിവരം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
എന്നാൽ ഔദ്യോഗികമായല്ലാതെ പൈലറ്റുമാരുടെ വിവരങ്ങളൊന്നും പുറത്തുവിടാൻ പാടില്ലാത്തതിനാൽ പ്രതിരോധ വകുപ്പോ വ്യോമസേനയോ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. പൈലറ്റിന്റെ കുടുംബവും ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടാൻ തയാറായിട്ടില്ല. റഫേൽ പോലെ അതീവ തന്ത്ര പ്രധാനമായൊരു യുദ്ധവിമാനം പറത്തുന്ന പൈലറ്റുമാരുടെ വിവരങ്ങളും രഹസ്യമായിട്ടായിരിക്കും പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുക .
ഫ്രാൻസിൽനിന്നു പുറപ്പെട്ട അഞ്ച് റഫാൽ വിമാനങ്ങളും നിലവിൽ യുഎഇയിലാണ്.ഏഴു പൈലറ്റുമാരാണ് നിലവിലെ അഞ്ചുവിമാനങ്ങളുമായി ഫ്രാന്‍സില്‍ നിന്നും യു.എ.ഇ ഫ്രഞ്ച് എയര്‍ ബേയ്‌സായ ദഫ്രയിലെത്തിയത്. ഫ്രഞ്ച് വ്യോമസേനയുടെ ബോയിംഗ് വിമാനവും ഇന്ധനാവശ്യങ്ങള്‍ക്കായി റഫേലുകള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്