ബംഗളൂരു : കൊറോണക്കാലത്ത് വിദ്യാർത്ഥികളുടെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടി സ്കൂൾ സിലബസ് വെട്ടിക്കുറച്ച് കർണാടക സർക്കാർ. അദ്ധ്യയന ദിവസം നഷ്ടപ്പെട്ടതിനാൽ മുപ്പത് ശതമാനം സിലബസ് ആണ് കുറച്ചത്.
ടിപ്പു സുൽത്താനേയും ഹൈദരാലിയേയും പ്രതിപാദിക്കുന്ന പാഠഭാഗങ്ങൾ ഒഴിവാക്കിയവയിൽ ഉൾപ്പെടും. ഇത് ഈ വർഷം മാത്രമേ ഉണ്ടാകൂ എന്നും അടുത്തവർഷം പാഠഭാഗങ്ങൾ പുനസ്ഥാപിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
അതേസമയം സർക്കാരിന്റെ നീക്കം ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങൾ പുസ്തകങ്ങളിൽ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപി സർക്കാരിന്റെ ടിപ്പു സുൽത്താൻ വിരുദ്ധതയാണ് പാഠഭാഗങ്ങൾ ഒഴിവാക്കാൻ കാരണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ടിപ്പു സുൽത്താനെപ്പോലെയൊരു മത ഭ്രാന്തനെപ്പറ്റിയാണോ കുട്ടികൾ പഠിക്കേണ്ടതെന്ന ചോദ്യം മറു വിഭാഗവും ഉന്നയിക്കുന്നുണ്ട്.















